മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനം; മൂന്ന് വർഷത്തിനിടെ 119 കേസുകൾ

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞപ്പോൾ വിജയാ കടക്കൂ പുറത്ത് എന്ന് നോട്ടീസ് അടിച്ച് വിതരണം ചെയ്ത ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനം; മൂന്ന് വർഷത്തിനിടെ 119 കേസുകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സമൂഹ മാധ്യമങ്ങളിൽ വിമർശനം നടത്തിയതിന് മൂന്ന് വർഷത്തിനിടയിൽ 119 കേസ്. എംകെ മുനീർ എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കേസ് വിവരങ്ങൾ സർക്കാർ നിയമസഭയിൽ നൽകിയത്. രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ 12 സർക്കാർ അർദ്ധ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല. വളരെ വൈകിയാണ് ഉത്തരം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തത്. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർന്നടിഞ്ഞപ്പോൾ വിജയാ കടക്കൂ പുറത്ത് എന്ന് നോട്ടീസ് അടിച്ച് വിതരണം ചെയ്ത ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള സമൂഹമാധ്യമ അധിക്ഷേപങ്ങളിൽ 3 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം സർക്കാരിനെയും മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഇതുവരെ പൊലീസ് കേസെടുത്തത് 41 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ അപമാനകരമായ പോസ്റ്റുകൾ പങ്കുവച്ചതിന് 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top