Sub Lead

ജനാധിപത്യ അവകാശങ്ങൾ സെലക്റ്റീവായി ഹനിക്കുന്നത് ആരുടെ നിർദേശപ്രകാരമാണ്?; പോലിസ് മേധാവിക്ക് ഫ്രറ്റേണിറ്റി സംസ്ഥാന അധ്യക്ഷൻറെ തുറന്ന കത്ത്

പോലിസിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഷംസീർ ഇബ്രാഹിം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ സാഹോദര്യ ജാഥയ്ക്ക് നേരേ നടക്കുന്ന പോലിസ് അതിക്രമങ്ങൾ ഡിജിപിയുടെ അറിവോട് കൂടിയാണെന്നും പോലിസ് വിവേചനപരമായി പെരുമാറുന്നതിലൂടെ പോലിസിന്റെ വിശ്വാസ്യത തന്നെ തകർക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ജനാധിപത്യ അവകാശങ്ങൾ സെലക്റ്റീവായി ഹനിക്കുന്നത് ആരുടെ നിർദേശപ്രകാരമാണ്?; പോലിസ് മേധാവിക്ക് ഫ്രറ്റേണിറ്റി സംസ്ഥാന അധ്യക്ഷൻറെ തുറന്ന കത്ത്
X

കോഴിക്കോട്: പോലിസ് വിവേചനപരവും ജനാധിപത്യവിരുദ്ധവുമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ ഷംസീർ ഇബ്രാഹീമിൻറെ തുറന്ന കത്ത്. സംസ്ഥാന പോലിസ് മേധാവിയായ താങ്കളിൽ നിന്നും ലഭിച്ച പെര്‍മിഷനോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ മാസം ഒന്നിന് സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരത്ത് നിന്നാരംഭിച്ചത്. യാഥാർഥ്യങ്ങളെ സൗകര്യപൂർവം മറച്ചു വെച്ച് കൊണ്ട് എസ് എഫ് ഐ യുടെ രാഷ്ട്രീയതാത്പര്യങ്ങൾക്ക് വേണ്ടി കേവലം കൂലിപ്പട്ടാളത്തിന്റെ റോളിൽ കേരള പോലിസ് അധപതിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഷംസീർ ആരോപിക്കുന്നു.

തിരുവനന്തപുരത്തെ പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായ പക്ഷപാതപരമായ ഈ സമീപനം തുടർന്നങ്ങോട്ടുള്ള ജില്ലകളിലും അനുഭവിക്കേണ്ടി വന്നു. ആലപ്പുഴ എസ് ഡി കോളേജ്, കോട്ടയത്ത് എം ജി യൂണിവേഴ്‌സിറ്റി ക്യാമ്പസ് തുടങ്ങി എറണാകുളം മഹാരാജാസ് കോളേജിനും ജനാധിപത്യപരമായ അവകാശങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് പോലിസ് കൂട്ട് നിന്നത്. മഹാരാജാസിന് മുന്നിൽ പോലിസ് ആക്ഷന് നേതൃത്വം കൊടുത്തത് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു. അദ്ദേഹം ഒരു ചർച്ചക്ക് പോലും സന്നദ്ധമായിരുന്നില്ലെന്നും കത്തിൽ പറയുന്നു.

പോലിസിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഷംസീർ ഇബ്രാഹിം ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ സാഹോദര്യ ജാഥയ്ക്ക് നേരേ നടക്കുന്ന പോലിസ് അതിക്രമങ്ങൾ ഡിജിപിയുടെ അറിവോട് കൂടിയാണെന്നും പോലിസ് വിവേചനപരമായി പെരുമാറുന്നതിലൂടെ പോലിസിന്റെ വിശ്വാസ്യത തന്നെ തകർക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ ഈ വിവേചനം തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫ്രറ്റേർണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന രാഷ്ട്രീയ സാഹോദര്യ ജാഥ ജൂലൈ ഒന്നിനാണ് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് പ്രയാണം തുടങ്ങിയത്. എന്നാൽ ജാഥ ആരംഭിച്ച ദിവസം തന്നെ തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐയുടെ ആക്രമണവും തുടർന്ന് പോലിസിൻറെ ലാത്തിച്ചാർജിനും ഇരയാകേണ്ടിവന്നിരുന്നു. ഇതിനോടകം ആലപ്പുഴ എസ് ഡി കോളേജ്, കോട്ടയത്ത് എം ജി യൂണിവേഴ്‌സിറ്റി ക്യാമ്പസ് എറണാകുളം മഹാരാജാസ് കോളേജിലും പൊലിസിന്റെയും എസ്എഫ്ഐയുടെയും അതിക്രമങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it