Sub Lead

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; കിലോക്ക് 80 രൂപയിലെത്തി

മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം ഏറെയുള്ളത്. ഡൽഹി നഗരത്തിലുടനീളം 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്നാണ് കെജ്‍രിവാള്‍ സര്‍ക്കാരിന്റെ വാഗ്ദാനം.

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; കിലോക്ക് 80 രൂപയിലെത്തി
X

ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ ഉള്ളിവില കിലോക്ക് 80 രൂപയിലെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് വില കുതിച്ചുയരാന്‍ കാരണം. പ്രതിഷേധം ശക്തമായതോടെ നഗരത്തില്‍ 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് ഡൽഹി സര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ ഉള്ളി വില ആപ്പിളിനേക്കാള്‍ കടന്ന് 80 ല്‍ എത്തിയിരിക്കുകയാണ്. പ്രധാന ചന്തകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞു. വില വർധനയിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം ഏറെയുള്ളത്. നിയമസഭ തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഡൽഹി നഗരത്തിലുടനീളം 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്നാണ് കെജ്‍രിവാള്‍ സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ വില വര്‍ധന താല്‍ക്കാലികമാണെന്നാണ് കേന്ദ്ര സര്‍ക്കാർ പ്രതികരണം. ഇതിനിടെ രാജ്യത്തെ ഉള്ളി ലഭ്യത വര്‍ധിപ്പിക്കാന്‍ കയറ്റുമതി വില പരിധി ഏര്‍പ്പെടുത്തിയ കേന്ദ്ര നീക്കത്തിനെതിരേ കര്‍ഷകരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it