Sub Lead

പൗരത്വ നിയമം നടപ്പാക്കാതെ രക്ഷപ്പെടാനാകില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര നിയമമന്ത്രി

പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ അനുസരിക്കണമെന്നാണ് ഭരണഘടനയുടെ 256-ാം അനുച്ഛേദം പറയുന്നതെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ചു. ഇവ വ്യക്തമായ, ഭരണഘടനാപരമായ ബാധ്യതയാണ്.

പൗരത്വ നിയമം നടപ്പാക്കാതെ രക്ഷപ്പെടാനാകില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര നിയമമന്ത്രി
X

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് ഒരു സംസ്ഥാനത്തിനും രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന നിലപാട് കടുപ്പിക്കുന്നതിനിടെയാണ് നിയമ മന്ത്രിയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പല സംസ്ഥാന സര്‍ക്കാരുകളും വോട്ട്ബാങ്ക് രാഷ്ട്രീയം കാരണം പരസ്യമായി പ്രസ്താവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ അവരെ ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ദയവായി ശരിയായ നിയമോപദേശം സ്വീകരിക്കൂ. വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 256-ാം അനുച്ഛേദവും മറ്റ് വ്യവസ്ഥകളും വ്യക്തമാക്കുന്നുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാനങ്ങള്‍ അനുസരിക്കണമെന്നാണ് ഭരണഘടനയുടെ 256-ാം അനുച്ഛേദം പറയുന്നതെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാണിച്ചു. ഇവ വ്യക്തമായ, ഭരണഘടനാപരമായ ബാധ്യതയാണ്. രണ്ട് സഭകളും പൗരത്വ നിയമ ഭേദഗതി ചര്‍ച്ച ചെയ്യുകയും പാസാക്കുകയും ചെയ്തതാണ്. ഒരു രക്ഷയുമില്ല, നിയമം നടപ്പാക്കിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it