Sub Lead

നിപ:വിദ്യാര്‍ഥിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 86 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലെന്ന് മന്ത്രി

വിദ്യാര്‍ഥിയെ ബാധിച്ചിരിക്കുന്നത് നിപയാണോയെന്നത് സംബന്ധിച്ച് പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നതിനു ശേഷം മാത്രമെ സ്ഥിരീകരിക്കാന്‍ കഴിയു.എന്നിരുന്നാലും നിപയാണെന്ന് കരുതിക്കൊണ്ടുള്ള പ്രതിരോധ നടപടികളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. എറണാകുളത്തിന്റെ സമീപ ജില്ലകളിലെ മെഡിക്കല്‍ കോളജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്.ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്.ജില്ലയില്‍ സ്‌കൂളുകള്‍ അടച്ചിട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയ നടത്തരുത്.അനാവശ്യമായി കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും

നിപ:വിദ്യാര്‍ഥിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 86 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലെന്ന് മന്ത്രി
X

കൊച്ചി: നിപ ബാധയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയുമായി നേരിട്ടു ബന്ധപ്പെട്ടിള്ള 86 പേരുടെ പട്ടിക തയാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ.കളമശേരിയില്‍ നടന്ന ആരോഗ്യവകുപ്പിന്റെ ഉന്നത തല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.നിലവില്‍ വിദ്യാര്‍ഥിയെ ബാധിച്ചിരിക്കുന്നത് നിപയാണോയെന്നത് സംബന്ധിച്ച് പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നതിനു ശേഷം മാത്രമെ സ്ഥിരീകരിക്കാന്‍ കഴിയു.എന്നിരുന്നാലും നിപയാണെന്ന് കരുതിക്കൊണ്ടുള്ള പ്രതിരോധ നടപടികളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. രോഗം ബാധിച്ചുവെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായിട്ടുള്ള 86 പേരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.ബാക്കിയുള്ള മുഴുവന്‍ ആളുകളുടെയും പട്ടിക ആരോഗ്യവകുപ്പ്. തയാറാക്കുകയാണ്. എത്രയും പെട്ടന്ന് അത് പൂര്‍ത്തിയാക്കും.നിലവില്‍ തയാറാക്കിയിട്ടുള്ള പട്ടികയിലുള്ള മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു.ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ കളമശേരിയിലെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച് ചികില്‍സിക്കാനാണ് തീരുമാനം.രോഗ ബാധ സംശയിക്കുന്ന വിദ്യാര്‍ഥിയുടെ നില കുഴപ്പമില്ലാതെ തുടരുകയാണ്.സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വിദ്യാര്‍ഥി.മികച്ച ചികില്‍സയാണ് അവിടെ നല്‍കുന്നത്.ഈ കുട്ടി അവിടെയുള്ളതുകൊണ്ട് മറ്റു രോഗികള്‍ക്ക് യാതൊരുവിധ ബുദ്ധമുട്ടും ഇല്ല.പ്രത്യേക സംവിധാനമൊരുക്കിയാണ് കുട്ടിയെ അവിടെ ചികില്‍സിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ചതും നടപ്പിലാക്കിയതുമായ മാര്‍ഗങ്ങളാണ് പ്രധാനമായും എറണാകുളത്തും ചെയ്യുന്നത്.ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല.വിദ്യാര്‍ഥിയെ ബാധിച്ചിരിക്കുന്നത് നിപയാണെങ്കില്‍ അതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിച്ചു കണ്ടെത്തും. അതിനുള്ള നടപടി രോഗം സ്ഥിരീകരിച്ച ശേഷം മാത്രമായിരിക്കും.കളമശേരി മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാര്‍ക്കും ആവശ്യമായ പരിശീലനം നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുതല്‍ രോഗബാധിതര്‍ ഉണ്ടാകില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉണ്ടായാല്‍ തന്നെ അതിനെ നേരിടാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്.കോഴിക്കോട്് നിപ ബാധയുണ്ടായപ്പോള്‍ ചികില്‍സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘം എത്തിയിട്ടുണ്ട്.എറണാകുളത്തിന്റെ സമീപ ജില്ലകളിലെ മെഡിക്കല്‍ കോളജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്.ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ഉറപ്പു വരുത്തിയിട്ടുണ്ട്.ജില്ലയില്‍ സ്‌കൂളുകള്‍ അടച്ചിട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.ഇതു കൂടാതെ മെഡിക്കല്‍ കോളജില്‍ ഹെല്‍പ് ഡെസ്‌കും ക്രമീകരിക്കും.സംശയ ദൂരീകരണത്തിനുള്ള സംവിധാനമാണ് പ്രധാനമായും ഉള്ളത്.1077,1056, എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ വിവരം ലഭ്യമാകും.ഇതു കൂടാതെ ഇ-മെയില്‍ സംവിധാനവും ഏര്‍പ്പെടുത്തുണ്ട്.ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളെയും ബന്ധപ്പെടുത്തിക്കൊണ്ട് നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.മാധ്യമങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്.ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.കാര്യങ്ങള്‍ വ്യക്തമായി മാത്രമെ റിപോര്‍ടു ചെയ്യാവുവെന്നും മന്ത്രി അഭ്യര്‍ഥിച്ചു.സോഷ്യല്‍ മീഡിയ നിയന്ത്രണം പാലിക്കണം.ഇപ്പോള്‍ തന്നെ പലതരത്തിലുള്ള മോശമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയ നടത്തരുത്. കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരണം നടത്തിയതിനെതിരെ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 10 പേരെ അറസ്റ്റും ചെയ്തിരുന്നു.അനാവശ്യമായി കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it