Sub Lead

പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അച്ഛനേയും മകളേയും എന്‍ഐഎ അറസ്റ്റ് ചെയ്തു

പുല്‍വാമ സ്വദേശി താരിഖ് അഹമ്മദ് ഷാ (50), 23 കാരിയായ മകള്‍ ഇന്‍ഷാ ജാന്‍ എന്നിവരെയാണ് എന്‍ഐഎയെ അറസ്റ്റ് ചെയ്തത്.

പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അച്ഛനേയും മകളേയും എന്‍ഐഎ അറസ്റ്റ് ചെയ്തു
X

ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം നടന്ന പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് അച്ഛനേയും മകളേയും എന്‍ഐഎ അറസ്റ്റ് ചെയ്തു. സ്‌ഫോടകവസ്തു നിറച്ചെത്തിയ കാര്‍ അര്‍ദ്ധസൈനിക ബസ്സിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

പുല്‍വാമ സ്വദേശി താരിഖ് അഹമ്മദ് ഷാ (50), 23 കാരിയായ മകള്‍ ഇന്‍ഷാ ജാന്‍ എന്നിവരെയാണ് എന്‍ഐഎയെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന്റെ ആലോചനാ യോഗം ഷായുടെ വീട്ടില്‍ വച്ചാണ് നടത്തിയതെന്ന് എന്‍ഐഎ ആരോപിക്കുന്നു. ആക്രമണത്തിന് പിന്നാലെ ജയ്‌ശെ മുഹമ്മദ് പുറത്തിറക്കിയതെന്ന് പറയപ്പെടുന്ന വീഡിയോ ചിത്രീകരിച്ചത് ഷായുടെ വീട്ടില്‍ നിന്നാണെന്നും എന്‍ഐഎ പറയുന്നു.

ആദില്‍ അഹ്മദ് ദറിന് അഭയവും സഹായവും നല്‍കിയ മാഗ്രിയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതായി എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണം നടന്ന ദിവസം മാഗ്രി കാര്‍ ഓടിച്ചെങ്കിലും ആക്രമണ സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെ വാഹനത്തില്‍ നിന്ന് ഇറങ്ങിയതായി എന്‍ഐഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും അദ്ദേഹം എത്രത്തോളം പങ്കാളിയായിരുന്നുവെന്ന് ഇത് കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പുല്‍വാമയിലെ ഹക്രിപോരയില്‍ താമസിക്കുന്ന താരിഖ് അഹമ്മദ് ഷാ തെക്കന്‍ കശ്മീരില്‍ ടിപ്പര്‍ െ്രെഡവറായി ജോലി ചെയ്യുന്നു. സായുധര്‍ക്ക് കാലങ്ങളായി അഭയം നല്‍കുന്നയാളെന്നാണ് അന്വേഷണസംഘം ആരോപിക്കുന്നത്. താരിഖിന്റെ മകള്‍ ഇന്‍ഷാ ജാന്‍ പുല്‍വാമയില്‍ താമസിക്കുന്നതിനിടെ സായുധര്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കാറുണ്ടെന്നും എന്‍ഐഎ പറയുന്നു.


Next Story

RELATED STORIES

Share it