നെഹ്‌റു ഏറ്റവും വലിയ ബലാൽസംഗകനായിരുന്നു: വിഎച്ച്പി നേതാവ് സാധ്വി പ്രാചി

ഭീകരവാദം, നക്സലിസം, അഴിമതി, ബലാൽസം​ഗം എന്നിവയെല്ലാം നെഹ്‌റു കുടുംബത്തിന്റെ സമ്മാനങ്ങളാണെന്നും അവർ പറഞ്ഞു.

നെഹ്‌റു ഏറ്റവും വലിയ ബലാൽസംഗകനായിരുന്നു: വിഎച്ച്പി നേതാവ് സാധ്വി പ്രാചി

മീററ്റ്: ജവഹർലാൽ നെഹ്‌റു ഏറ്റവും വലിയ ബലാൽസംഗകനായിരുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി പറഞ്ഞു. 'ഇന്ത്യയാണ് ലോക ബലാത്സംഗ തലസ്ഥാനം' എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാധ്വി പ്രാചി.

നമ്മുടെ രാജ്യം രാമന്റെയും കൃഷ്ണയുടെയും രാജ്യമാണ്. ഇതിൽ രാഹുൽ ഗാന്ധിക്ക് എന്താണ് പറയുക! , രാമന്റെയും കൃഷ്ണന്റെയും സംസ്കാരം നശിപ്പിച്ച നെഹ്‌റു ആയിരുന്നു ഏറ്റവും വലിയ ബലാൽസംഗകൻ. ഭീകരവാദം, നക്സലിസം, അഴിമതി, ബലാൽസം​ഗം എന്നിവയെല്ലാം നെഹ്‌റു കുടുംബത്തിന്റെ സമ്മാനങ്ങളാണെന്നും അവർ പറഞ്ഞു.

ലോകത്തിന്റെ ബലാൽസം​ഗ തലസ്ഥാനമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യക്ക് എന്തുകൊണ്ടാണ് സ്വന്തം പെൺമക്കളെയും സഹോദരിമാരെയും പരിപാലിക്കാൻ കഴിയാത്തതെന്ന് വിദേശ രാജ്യങ്ങൾ ചോദിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപിയുടെ എം‌എൽ‌എ ഒരു സ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഉൾപ്പെട്ടയാളാണ്. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒരു വാക്കും പറയുന്നില്ല എന്നായിരുന്നു പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത്.

RELATED STORIES

Share it
Top