Sub Lead

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ റീ പോസ്റ്റ് മോര്‍ടം റിപോര്‍ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

പോലിസുകാര്‍ പ്രതിയായ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് റീ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നുവെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചു വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസിലെ ഒന്നാം പ്രതിയായ നെടുങ്കണ്ടം പോലിസ് സബ് ഇന്‍സ്പെക്ടറായിരുന്ന സാബു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ റീ പോസ്റ്റ് മോര്‍ടം റിപോര്‍ട് ഹാജരാക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട കേസില്‍ റീ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും അനുബന്ധ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദ്ദേശം. പോലിസുകാര്‍ പ്രതിയായ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് റീ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസ് പി ഉബൈദാണ് ഹരജി പരിഗണിച്ചത്. റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നുവെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പോസ്റ്റുമോര്‍ട്ടം സംബന്ധിച്ചു വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു

. അതേ സമയം രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസിലെ ഒന്നാം പ്രതിയായ നെടുങ്കണ്ടം പോലിസ് സബ് ഇന്‍സ്പെക്ടറായിരുന്ന സാബു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. സാബുവും രണ്ടാം പ്രതി എ എസ് ഐ, നാലാം പ്രതി പോലിസ് ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്നു അന്യായമായി രാജ്കുമാറിനെ തടങ്കലിലില്‍ വച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യുഷന്‍ കേസ്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ രാജ്കുമാറിന്റെ മരണം പരിക്കേറ്റാണെന്നു പറഞ്ഞിട്ടില്ലെന്നു ഹരജിയില്‍ പറയുന്നു. രാജ്കുമാര്‍ കസ്റ്റിയിലുള്ള സമയത്തു താന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും ആരോപണം ശരിയല്ലെന്നും സാബു ജാമ്യാപേക്ഷയില്‍ പറയുന്നു. മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജാരാക്കുന്നതിനു മുന്‍പു മൂന്നു തവണ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിനു മുന്‍പില്‍ കസ്റ്റഡി മര്‍ദ്ദനത്തെ സംബന്ധിച്ചു യാതൊരു പരാതിയും രാജ്കുമാര്‍ നല്‍കിയിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it