Sub Lead

രാജ്കുമാറിന്റെ കസ്റ്റഡി മരണം: മജിസ്‌ട്രേറ്റിനും ജയിലധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ

മജിസ്‌ട്രേറ്റ് ശരിയായ രീതിയില്‍ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ അധികാരമുപയോഗിച്ച് എന്താണ് കാരണം.രാജ്കുമാറിന് എന്തുകൊണ്ടു നടക്കാന്‍ സാധിക്കുന്നില്ല. രാജ്കുമാറിനെ കൊണ്ടുവന്ന കാറിനടുത്തേയ്ക്ക് എന്തിന് താന്‍ പോകണം എന്നുള്ളതിനെക്കുറിച്ച് അന്വേഷിക്കണമായിരുന്നു.അദ്ദേഹത്തിന്റെ അടുത്ത് ചെന്നു കഴിഞ്ഞാലും എന്തു പറ്റി. എന്താണ് അയാള്‍ക്ക് പറ്റിയത് എന്ന് നോക്കണമായിരുന്നു.ഇത്രയും അവശതയുള്ള ആളായിരുന്നുവെങ്കില്‍ അയാളെ ചികില്‍സയക്കായി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു നിര്‍ബന്ധമായും മജിസ്‌ട്രേറ്റ് ആദ്യം ചെയ്യേണ്ടത്

രാജ്കുമാറിന്റെ കസ്റ്റഡി മരണം: മജിസ്‌ട്രേറ്റിനും ജയിലധികൃതര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ
X

കൊച്ചി: നെടുങ്കണ്ടത്ത് പോലിസ് കസറ്റഡിയില്‍ രാജ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റിനും ജയിലധികൃതര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി റിട്ട ജസ്റ്റിസ് കെമാല്‍ പാഷ.വിഷയം കൈകാര്യം ചെയ്തതില്‍ മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചുവെന്ന് കെമാല്‍ പാഷ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മജിസ്‌ട്രേറ്റ് ശരിയായ രീതിയില്‍ അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ അധികാരമുപയോഗിച്ച് എന്താണ് കാരണം.രാജ്കുമാറിന് എന്തുകൊണ്ടു നടക്കാന്‍ സാധിക്കുന്നില്ല. രാജ്കുമാറിനെ കൊണ്ടുവന്ന കാറിനടുത്തേയ്ക്ക് എന്തിന് താന്‍ പോകണം എന്നുള്ളതിനെക്കുറിച്ച് അന്വേഷിക്കണമായിരുന്നു.അദ്ദേഹത്തിന്റെ അടുത്ത് ചെന്നു കഴിഞ്ഞാലും എന്തു പറ്റി. എന്താണ് അയാള്‍ക്ക് പറ്റിയത് എന്ന് നോക്കണമായിരുന്നു.

ഇത്രയും അവശതയുള്ള ആളായിരുന്നുവെങ്കില്‍ നിര്‍ബന്ധമായും ആദ്യം മജിസ്‌ട്രേറ്റ് ചെയ്യേണ്ടത് അയാളെ ചികില്‍സയക്കായി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.ജയിലിലേക്ക് റിമാന്‍ഡു ചെയ്യുമ്പോള്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിര്‍ബന്ധമായും ചികില്‍സയക്ക് കൊണ്ടുപോകണമെന്ന് ഓര്‍ഡര്‍ നല്‍കണമായിരുന്നുവെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.രാജ്കുമാറിന്റെ മരണത്തില്‍ ജയിലധികൃതര്‍ക്കും വീഴ്ച സംഭവിച്ചുവെന്നതില്‍ സംശയം വേണ്ട.ഇത്രയും അവശനായ ഒരാളെ അതും മജിസ്‌ട്രേറ്റ് കാറിനടുത്തെത്തി റിമാന്റു നടപടി സ്വീകരിച്ച സാഹചര്യത്തില്‍ അയാള്‍ പരസഹായമില്ലെതെ ജയിലിലേക്ക് നടന്നു കയറുമെന്ന് ഒരു കാരണവശാലും വിശ്വസിക്കാന്‍ കഴിയില്ല.ഈ സാഹചര്യത്തില്‍ ഇത്രയും അവശനായ ഒരാളെ ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ അയാളെ അപ്പോള്‍ തന്നെ ജയില്‍ സൂപ്രണ്ട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു.

Next Story

RELATED STORIES

Share it