Sub Lead

പോലിസ് മര്‍ദ്ദനത്തില്‍ മരിച്ച മുഹമ്മദ് റംസാന്റെ വീട് എന്‍സിഎച്ച്ആര്‍ഒ നേതാക്കള്‍ സന്ദര്‍ശിച്ചു

റംസാന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

പോലിസ് മര്‍ദ്ദനത്തില്‍ മരിച്ച മുഹമ്മദ് റംസാന്റെ വീട് എന്‍സിഎച്ച്ആര്‍ഒ നേതാക്കള്‍ സന്ദര്‍ശിച്ചു
X
കോട്ട: രാജസ്ഥാനില്‍ പോലിസുദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് റംസാന്റെ വീട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ) നേതാക്കള്‍ സന്ദര്‍ശിച്ചു. എന്‍സിഎച്ച്ആര്‍ഒ രാജസ്ഥാന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ്, പ്രസിഡന്റ് ടി സി രാഹുല്‍, അംഗം നവീദ് അക്തര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബറാന്‍ ജില്ലയിലെ മാന്‍ഗ്രോല്‍ ടൗണിലെ മുഹമ്മദ് റംസാന്റെ വീട് സന്ദര്‍ശിച്ചത്. തുടര്‍ന്നു വാര്‍ത്താസമ്മേളനം നടത്തിയ എന്‍സിഎച്ച്ആര്‍ഒ സംഘം മുഹമ്മദ് റംസാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മുഹമ്മദ് റംസാന്റെ മകന്‍ മുഹമ്മദ് റിസ്‌വാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സുപ്രിംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെന്ന് എന്‍സിഎച്ച്ആര്‍ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ. അന്‍സാര്‍ ഇന്‍ഡോരി പറഞ്ഞു.

പോലിസിന്റെ ക്രൂരമായ മര്‍ദ്ദനം കാരണമാണ് റംസാന്‍ മരിച്ചതെന്ന് എന്‍സിഎച്ച്ആര്‍ഒ അംഗം അഭിഷേക് സിങ് പറഞ്ഞു. 1987ലാണ് റംസാനെതിരേ 307 വകുപ്പ് പ്രകാരം കേസെടുത്തത്. കേസില്‍ ഒമ്പത് മാസം മുമ്പാണ് ഹൈക്കോടതി രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചത്. രോഗിയായിരുന്ന റംസാനെ ജയിലിലെത്തിയും ആശുപത്രിയിലെത്തിയും ബന്ധുക്കള്‍ സന്ദര്‍ശിച്ചിരുന്നു. ഒരിക്കല്‍ പിതാവിനു ജാമ്യം പരോള്‍ ലഭിച്ചിരുന്നുവെന്നും അതിനുശേഷം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്്ടര്‍ വഴി ഗവര്‍ണറെ സമീപിച്ചിരുന്നുവെന്നും റംസാന്റെ മകന്‍ റിസ്‌വാന്‍ പറഞ്ഞു. കുറച്ചുദിവസം മുമ്പ് രോഗം കൂടിയതിനെ തുടര്‍ന്ന് കോട്ട മെഡിക്കല്‍ കോളജിലെ തടവുകാരുടെ വാര്‍ഡിലേക്ക് റംസാനെ മാറ്റിയിരുന്നു. ആ സമയം ഞാനും ഉമ്മയും സഹോദരനും പിതാവിനെ കാണാന്‍ പോയപ്പോള്‍ പോലിസുകാര്‍ അനുവദിച്ചില്ലെന്നും 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും റിസ് വാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലിസ് ആവശ്യപ്പെട്ട തുക നല്‍കാന്‍ കുടുംബം തയ്യാറായില്ലെന്നു മാത്രമല്ല, ആശുപത്രി ഭരണവിഭാഗത്തിനു പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിനു മദ്യപിച്ചെത്തിയ പോലിസുകാരന്‍ പിതാവിനെ ചവിട്ടുകയും ചെയിനും പൈപ്പും കൊണ്ട അടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നു മകന്‍ റിസ്‌വാന്‍ പറഞ്ഞു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ റംസാനെ ജയ്പൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ച് അല്‍പം സുഖം പ്രാപിച്ചപ്പോള്‍ തന്നെ പോലിസുകാര്‍ മര്‍ദ്ദിച്ച കാര്യങ്ങളെല്ലാം കുടുംബാംഗത്തോടും മാധ്യമങ്ങഴളോടും വിശദീകരിച്ചിരുന്നു. മാത്രമല്ല, മരണപ്പെടുന്നതിനു മുമ്പ് റംസാന്‍ പറഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ളില്‍ തങ്ങള്‍ക്കെതിരേ ആരോടും ഒന്നും പറയരുതെന്ന് പോലിസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞിരുന്നുവെന്നു എന്‍സിഎച്ച്ആര്‍ഒ അംഗം അഡ്വ. ഷബീന അന്‍ജും പറഞ്ഞു. രണ്ടുദിവസത്തിനു ശേഷം വീട്ടുകാരെ പോലും അറിയിക്കാതെയാണ് പോലിസ് റംസാനെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് രഹസ്യമായി കോട്ടയില്‍ നിന്നു ജയ്പൂരിലേക്കു കൊണ്ടുപോയി. എന്നാല്‍ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കോട്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വീണ്ടും മാറ്റുകയും ഏപ്രില്‍ 26നു രാത്രി മരണപ്പെടുകയുമായിരുന്നു.

റംസാന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുറ്റവാളികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണം. റംസാന്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാണ്. പോലിസുകാര്‍ അദ്ദേഹത്തിന്റെ മതത്തിന്റെ പേരുപറഞ്ഞാണ് മര്‍ദ്ദിക്കുകയും അപഹസിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it