Sub Lead

ഐഎന്‍എസ് വിക്രാന്ത് 2021ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് നാവിക സേന വൈസ് അഡ്മിറല്‍

വരാന്‍ പോകുന്ന മണ്‍സൂണില്‍ വിക്രാന്ത് പരിശീലനത്തിന് സജ്ജമാകും. തുടര്‍ന്ന് യുദ്ധവിമാനങ്ങളിറക്കിയും പരിശീലനം തുടരുമെന്നും വൈസ് അഡ്മിറല്‍ എ കെ ചാവ്ല പറഞ്ഞു.കൊച്ചി കപ്പല്‍ ശാലയില്‍ അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം എന്‍ഐഎ അന്വേഷിക്കുകയാണ്. കപ്പല്‍ശാലയുടെ ഉത്തരവാദിത്തത്തിലാണ് ഇപ്പോള്‍ വിമാന വാഹിനി കപ്പലുള്ളത്. സേന ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല. കപ്പലിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

ഐഎന്‍എസ് വിക്രാന്ത് 2021ല്‍ കമ്മീഷന്‍ ചെയ്യുമെന്ന്  നാവിക സേന വൈസ് അഡ്മിറല്‍
X

കൊച്ചി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് 2021ല്‍ കമ്മീഷന്‍ ചെയ്യുമെന്ന് നാവിക സേന വൈസ് അഡ്മിറല്‍ എ കെ ചാവ്ല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരാന്‍ പോകുന്ന മണ്‍സൂണില്‍ വിക്രാന്ത് പരിശീലനത്തിന് സജ്ജമാകും. തുടര്‍ന്ന് യുദ്ധവിമാനങ്ങളിറക്കിയും പരിശീലനം തുടരുമെന്നും വൈസ് അഡ്മിറല്‍ എ കെ ചാവ്ല പറഞ്ഞു.കൊച്ചി കപ്പല്‍ ശാലയില്‍ അവസാന ഘട്ട നിര്‍മാണം നടന്നുവരുന്ന വിക്രാന്തില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം എന്‍ഐഎ അന്വേഷിക്കുകയാണ്. കപ്പല്‍ശാലയുടെ ഉത്തരവാദിത്തത്തിലാണ് ഇപ്പോള്‍ വിമാന വാഹിനി കപ്പലുള്ളത്. സേന ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല. കപ്പലിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാവിക സേനയെ കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുാനാണ് ശ്രമം.കൂടുതല്‍ സ്ത്രീകളെ സേനയില്‍ ചേര്‍ക്കുകയെന്നത് പുരാേഗമനപരമായ നടപടിയാണ്. ഇവിടെ ഒരുതരത്തിലുമുള്ള വിവേചനവുമില്ല. മെറിറ്റാണ് പ്രധാനമെന്നും വൈസ് അഡ്മിറല്‍ എ കെ ചാവ്ല വ്യക്തമാക്കി.സേനകളില്‍ ലിംഗ സമത്വ ആവശ്യപ്പെട്ടുള്ള പരാതികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ കൂടുതല്‍ നടപടി സ്വീകരിക്കും. യുദ്ധക്കപ്പലുകളിലും മറ്റും വനിത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം വിശ്രമ മുറികളും ടോയ്ലറ്റുകളും ഏര്‍പ്പെടുത്തും.നിര്‍മാണത്തിലിരിക്കുന്ന ഐഎന്‍സ് വിക്രാന്തിലും സ്ത്രീകള്‍ക്ക് കുടുതല്‍ സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കടലിലെ സുരക്ഷയ്ക്ക് മല്‍സ്യതൊഴിലാളികളുടെ സഹകരണം പ്രധാനമാണ്. ശത്രു സാന്നിധ്യം തിരിച്ചറിഞ്ഞ് സേനയെ അറിയിക്കുന്നതിന് തൊഴിലാളികളെ സജ്ജമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാവികസേനയും കേരള, ലക്ഷദ്വീപ് ഭരണ കേന്ദ്രങ്ങളും തമ്മില്‍ നല്ല ബന്ധത്തിലാണ്.ചുഴലിക്കാറ്റിലും പ്രളയത്തിലും സേന എല്ലാ സഹായവും നല്‍കിയെന്നും എ കെ ചാവ്ല പറഞ്ഞു.

Next Story

RELATED STORIES

Share it