Sub Lead

മുസ്‌ലിം സംഘടനാ നേതാക്കളും മറ്റ് മത നേതാക്കളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി കൂടിക്കാഴ്ച നടത്തി

മുസ്‌ലിം സംഘടനാ നേതാക്കളും മറ്റ് മത നേതാക്കളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡൽഹി: മുസ്‌ലിം സംഘടനാ നേതാക്കളും മറ്റ് മത നേതാക്കളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ക്രമസമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ നടപടികളിലും സർക്കാരിന് "അചഞ്ചലമായ പിന്തുണ" വാഗ്ദാനം ചെയ്തു.

എഞ്ചിനീയർ സലിം (ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ്), നവീദ് ഹമീദ് (അഖിലേന്ത്യാ പ്രസിഡന്റ് എഐഎംഎം), അസ്ഗർ അലി ഇമാം മഹ്ദി സലഫി ( മർകസി ജാമിയത്ത് അഹ്‌ലെ ഹദീസ് ഹിന്ദ്), ശിയായ നേതാവ് മൗലാന കൽബെ ജാവദ്, മൗലാന സയീദ് അഹമ്മദ് നൂരി റാസ അക്കാദമി പ്രസിഡന്റ് തുടങ്ങിയ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. ദേശവിരുദ്ധ സംഘടനകൾ "സാഹചര്യം മുതലെടുക്കാൻ" ശ്രമിക്കുന്നത് തടയിടാൻ രണ്ട് മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ധാരണയായി.

നമ്മുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി സാഹചര്യം ഉപയോഗപ്പെടുത്താൻ രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ഘടകങ്ങൾ ശ്രമിച്ചേക്കാമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. അജിത് ദോവലിന്റെ വസതിയിലാണ് യോഗം ചേർന്നത്. സുപ്രിംകോടതി വിധിക്ക് ശേഷം ഐക്യം ഉറപ്പാക്കിയതിന് സർക്കാരിനെയും ജനങ്ങളെയും യോഗം പ്രശംസിച്ചു.

കോടതി വിധി അംഗീകരിക്കുന്നതിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ വലിയ ഉത്തരവാദിത്തവും സംയമനവും കാണിച്ചതായി നേതാക്കൾ പറഞ്ഞു. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അംഗങ്ങളെയും യോഗത്തിന് ക്ഷണിച്ചെങ്കിലും അവർ ക്ഷണം നിരസിച്ചിരുന്നു.

അതേസമയം മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വാലി റഹ്മാനി കത്തയച്ചു. സാമുദായിക ഐക്യം നിലനിർത്തുന്നത് മുസ്‌ലിംകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് കത്തിൽ പറഞ്ഞു. മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ ശ്രമിക്കുന്ന സമയത്ത്, ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it