ജയിലിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മാവോവാദി നേതാവ് രൂപേഷ് നിരാഹാര സമരം ആരംഭിച്ചു.

കഴിഞ്ഞ ദിവസം തന്നെ നഗ്നനാക്കി പരിശോധിക്കാനുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോയുടെ ശ്രമം രൂപേഷ് ചെറുത്തതിനെത്തുടർന്ന് അദ്ദേഹത്തിന് നേരെ വധഭീഷണി ഉണ്ടായതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു.

ജയിലിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് മാവോവാദി നേതാവ് രൂപേഷ് നിരാഹാര സമരം ആരംഭിച്ചു.

തൃശൂർ: തടവുകാർക്ക് ലഭിക്കേണ്ട അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി മാവോവാദി നേതാവ് രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വിയ്യൂരിൽ പുതുതായി പണികഴിപ്പിച്ച അതീവ സുരക്ഷാ ജയിലിൽ രൂപേഷിനെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻറെ കൂട്ടുകാരിയും അഭിഭാഷകയുമായ ഷൈനയാണ് ഈ വിവരം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

പല കേസുകളും സ്വന്തം നിലയ്ക്ക് വാദിക്കുന്ന രൂപേഷിനെ കഴിഞ്ഞ നാല് മാസമായി കോടതികളിലൊന്നും ഹാജരാക്കുന്നില്ല. കനം കൂടിയ ഇരുമ്പ് ഷീറ്റ് ഘടിപ്പിച്ചിരിക്കുന്ന വായു സഞ്ചാരം പോലുമില്ലാത്ത സെല്ലിൽ പാർപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന് ഭക്ഷണം പോലും സെല്ലിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. ശൗചാലയവും സെല്ലിനകത്ത് തന്നെ. ഒരിക്കൽ പോലും അതിനാൽ പുറം ലോകം കാണാൻ കഴിയാത്ത സ്ഥിതിയിലാണുള്ളതെന്നും ഷൈന പറയുന്നു.

കേസുകൾ വീഡിയോ കോൺഫറൻസിംഗ് വഴിയാകുന്നതോടെ ഒരിക്കൽ പോലും സെല്ലിന് പുറത്തുള്ള ലോകം കാണാൻ കഴിയാത്ത സ്ഥിതിവിശേഷമാണ്. മനുഷ്യജീവിയെന്ന പരിഗണന പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം തന്നെ നഗ്നനാക്കി പരിശോധിക്കാനുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോയുടെ ശ്രമം രൂപേഷ് ചെറുത്തതിനെത്തുടർന്ന് അദ്ദേഹത്തിന് നേരെ വധഭീഷണി ഉണ്ടായതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു.

RELATED STORIES

Share it
Top