Sub Lead

മുരളി കണ്ണമ്പള്ളിയുടെ ജാമ്യം വൈകിക്കാന്‍ ഗുഢാലോചന നടക്കുന്നു: മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഫെബ്രുവരി 25ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യവിധിയെ എതിര്‍ത്ത് മഹാരാഷ്ട്ര എടിഎസിന് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നാല് ആഴ്ച അനുവദിച്ചിരുന്നു. അനുവദിച്ചതിലും ഇരട്ടിയിലധികം സമയം കഴിഞ്ഞിട്ടും അപ്പീല്‍ നല്‍കിയിട്ടില്ല.

മുരളി കണ്ണമ്പള്ളിയുടെ ജാമ്യം വൈകിക്കാന്‍ ഗുഢാലോചന നടക്കുന്നു: മനുഷ്യാവകാശ പ്രവര്‍ത്തകര്‍
X

പുനെ: നാല് വര്‍ഷമായി പുനെ യര്‍വാദ ജയിലില്‍ തടവില്‍ കഴിയുന്ന മാവോവാദി സൈദ്ധാന്തികന്‍ മുരളി കണ്ണമ്പള്ളിയുടെ കേസില്‍ അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി സമയം നീട്ടിനല്‍കി. ഫെബ്രുവരി 25ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യവിധിയെ എതിര്‍ത്ത് മഹാരാഷ്ട്ര എടിഎസിന് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നാല് ആഴ്ച അനുവദിച്ചിരുന്നു. അനുവദിച്ചതിലും ഇരട്ടിയിലധികം സമയം കഴിഞ്ഞിട്ടും അപ്പീല്‍ നല്‍കിയിട്ടില്ല.

വീണ്ടും സമയം നീട്ടിനല്‍കിയ മുംബൈ ഹൈക്കോടതി ഉത്തരവില്‍ മുരളിയുടെ അഭിഭാഷകന്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം മെയ് 8ന് അദ്ദേഹത്തിന്റെ തടവുജീവിതം നാല് വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി മാസത്തില്‍ അനുവദിച്ച ജാമ്യത്തിന്റെ ഉത്തരവ് ഇറങ്ങിയത് ഏപ്രില്‍ മാസം ആയതിനാല്‍ ഏപ്രില്‍ മുതല്‍ ഒരു മാസത്തിനകം അപ്പീല്‍ സമര്‍പ്പിച്ചാല്‍ മതിയാകും എന്ന സ്ഥിതിയായിരുന്നു നിലവില്‍. ആ സമയത്താണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വീണ്ടും ഒരു മാസത്തെ സമയം കൂടി അനുവദിച്ചത്.

ഫെബ്രുവരിയില്‍ നല്‍കിയ ജാമ്യത്തിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെ കുറിച്ച് കോടതി ആരാഞ്ഞുമില്ല. അക്കാര്യം അഭിഭാഷകനെയും അറിയിച്ചില്ല. പ്രതിഭാഗം ഇതില്‍ പ്രതിഷേധം അറിയിച്ചതോടെ തുടര്‍ പരിശോധനയ്ക്ക് കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റി. പൂനയില്‍ നിന്ന് സഹപ്രവര്‍ത്തകനോടൊപ്പം 2015 മെയ് 8നാണ് കെ മുരളിയെ ആന്റി ടെററിസം സ്‌ക്വാഡ് അറസ്റ്റു ചെയ്തത്.

അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നം പരിഗണിച്ചുകൊണ്ട് ഫൈബ്രുവരി അവസാന വാരം ഹൈക്കോടതി 100000 രൂപയുടെ ആള്‍ജാമ്യവും എല്ലാ മാസവും ഒന്ന്, പതിനാറ് തീയതികളില്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള ഉപാധിയിലും ജാമ്യം അനുവദിച്ച്ചത്. ജാമ്യാപേക്ഷ എതിര്‍ത്ത പ്രോസിക്യൂഷന്‍ വാദം കോടതി തള്ളിയെങ്കിലും അപ്പീലുപോകാന്‍ സമയമനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചു. അതനുസരിച്ച് സുപ്രിം കോടതിയില്‍ അപ്പീല് പോകാന്‍ നാല് ആഴ്ച സമയം അനുവദിച്ച് ഉത്തരവിടുകയായിരുന്നു.

മുരളിയുടെ ജാമ്യം വൈകിക്കാനുള്ള ഗുഢാലോചനയാണ് ഇതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തടവു ജീവിതം നാല് വര്‍ഷം പിന്നിടുമ്പോള്‍ ജയിലില്‍ മുരളിയുടെ ആരോഗ്യം കൂടുതല്‍ അപകടത്തിലായിരിക്കയാണെന്നാണ് അദ്ദേഹവുമായി നിരന്തരം ജയിലില്‍ ബന്ധപ്പെടുന്നവരില്‍ നിന്നു ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ ഹാജരാക്കിയ റിപോര്‍ട്ടനുസരിച്ച് ഹൃദയം മുപ്പത് ശതമാനം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.

Next Story

RELATED STORIES

Share it