Sub Lead

ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; ആദിത്യ റാവുവിന്റെ മൊഴി

അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ എങ്ങനെ എത്തി എന്നതും പോലിസിനെ അലട്ടുന്ന ചോദ്യമാണ്.

ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങി, യുട്യൂബ് നോക്കി പഠിച്ചു; ആദിത്യ റാവുവിന്റെ മൊഴി
X

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത ആദിത്യറാവു(36)വിനെ പോലിസ് വിശദമായി ചോദ്യം ചെയ്യും. ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച് ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക.

ബോംബു വെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പോലിസ് നടത്തും. ഓണ്‍ലൈന്‍ വഴിയാണ് ബോംബു നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആദിത്യ റാവുവിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വേറെ ആര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ട് എന്നതിനും തളിവില്ല.

ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലിസിനെ കുഴയ്ക്കുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ എങ്ങനെ എത്തി എന്നതും പോലിസിനെ അലട്ടുന്ന ചോദ്യമാണ്. അതിതീവ്ര സ്‌ഫോടനത്തിന് സാധ്യതയുള്ള ബോംബാണ് കണ്ടെത്തിയതെന്ന് ആദ്യഘട്ടത്തില്‍ പോലിസ് പറഞ്ഞിരുന്നു. വ്യാഴാഴ്ച വൈകീട്ട് മംഗളൂരു കോടതിയില്‍ ഹാജരാക്കുന്ന ആദിത്യയെ ചോദ്യം ചെയ്യാനായി പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. മുന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വ്യാജരേഖകള്‍ ഉപയാഗിച്ചു നേരത്തെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ റാവു. ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസിലും പ്രതിയാണ് ആദിത്യ റാവു. 2018ല്‍ ഈ കേസില്‍ ആറ് മാസം ജയില്‍ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it