Sub Lead

സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാത്തത് കോടതിയോട് ബഹുമാനമില്ലാത്തതിനാല്‍; വിചിത്രവിധിയുമായി ഗുജറാത്ത് ഹൈക്കോടതി

കോടതികളെ ബഹുമാനിക്കാത്തതിനാലും സത്യങ്ങള്‍ അംഗീകരിക്കാത്തതിനാലുമാണ് സഞ്ജീവ് ഭട്ടിന് ജാമ്യം നിഷേധിക്കുന്നതെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ എടുത്തുപറയുന്നത്. സപ്തംബര്‍ 25നു പ്രഖ്യാപിച്ച ഉത്തരവ് ഹൈക്കോടതി വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാത്തത് കോടതിയോട് ബഹുമാനമില്ലാത്തതിനാല്‍; വിചിത്രവിധിയുമായി ഗുജറാത്ത് ഹൈക്കോടതി
X

അഹമ്മദാബാദ്: കലാപം തടയുന്നതിനായി അറസ്റ്റുചെയ്ത പ്രതിഷേധക്കാരിലൊരാള്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വിചാരണ കോടതി ജീവപര്യന്തം ശിക്ഷിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാത്തത് കോടതികളെ ബഹുമാനിക്കാത്തതിനാലാണെന്ന് ഗുജറാത്ത് ഹൈക്കോടതി. കോടതികളെ ബഹുമാനിക്കാത്തതിനാലും സത്യങ്ങള്‍ അംഗീകരിക്കാത്തതിനാലുമാണ് സഞ്ജീവ് ഭട്ടിന് ജാമ്യം നിഷേധിക്കുന്നതെന്നാണ് ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ എടുത്തുപറയുന്നത്.

സപ്തംബര്‍ 25നു പ്രഖ്യാപിച്ച ഉത്തരവ് ഹൈക്കോടതി വെബ്‌സൈറ്റില്‍ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഭട്ടിനെതിരേ ഐപിസി 302 പ്രകാരം കൊലക്കുറ്റമുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഭട്ടിന് കോടതികളോട് കടുത്ത അവമതിപ്പുണ്ടെന്നും കോടതിയുടെ നിയമനടപടികള്‍ ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.


സഞ്ജീവ് ഭട്ടിന്റെ ഹരജികളുമായി ബന്ധപ്പെട്ട് ഭട്ടിനെതിരേ സുപ്രിംകോടതി നടത്തിയ നിരീക്ഷങ്ങളും ശിക്ഷ സസ്‌പെന്‍ഡ് ചെയ്യാതിരിക്കാനുള്ള കാരണമായി ഉത്തരവില്‍ ഹൈക്കോടതി പറയുന്നുണ്ട്. സെഷന്‍സ് കോടതി രേഖപ്പെടുത്തിയ തെളിവുകളനുസരിച്ച് ഭട്ടിനെതിരേ പ്രഥമദൃഷ്ട്യാ കൊലക്കുറ്റം നിലനിക്കുന്നു എന്നാണ് കോടതി പറഞ്ഞത്. ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും ശിക്ഷയ്ക്കുമേല്‍ സഞ്ജീവ് ഭട്ട് നല്‍കിയ അപ്പീല്‍ കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും വിധിയില്‍ പറയുന്നു.


കസ്റ്റഡിയില്‍ മരണപ്പെട്ടെന്ന് പറയപ്പെടുന്ന ആളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരെ ഉള്‍പ്പടെയുള്ള സാക്ഷികളെ വിചാരണയില്‍ വിസ്തരിച്ചിട്ടില്ല എന്നും ഇരയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ് സാക്ഷികളാക്കി വിസ്തരിച്ചതെന്നും അതുകൊണ്ടുതന്നെ നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്നുമുള്ള സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകന്‍ കെ കെ നായിക്കിന്റെ വാദം കോടതി തള്ളുകളായിരുന്നു.

Next Story

RELATED STORIES

Share it