കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: പട്ടയവും തണ്ടപ്പേരും റദ്ദാക്കി; ജോയ്‍സ് ജോര്‍ജ്ജിന് തിരിച്ചടി
വിശദമായ തെളിവെടുപ്പിന് ഭൂമി സംബന്ധമായ പുതിയരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് അഭിഭാഷകന്‍ സബ് കളക്ടറെ അറിയിച്ചത്.
ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടിൽ ജോയ‍്‍സ് ജോര്‍ജ്ജിന് തിരിച്ചടി. ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ജോയ്‌സ് ജോർജിന്‍റെയും ബന്ധുക്കളുടേയും പേരിലുള്ള പട്ടയവും തണ്ടപ്പേരുമാണ് റദ്ദാക്കിയത്. ദേവികുളം സബ് കളക്ടറുടേതാണ് നടപടി.
ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പർ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകൾ ആണ് റദ്ദ് ചെയ്തത്.
2017 നവംബറിൽ ജോയ‍്സ് ജോര്‍ജ്ജിന്‍റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഇടുക്കി കളക്ടര്‍ക്ക് പരാതി നൽകിയിരുന്നു. അപ്പീലിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ഭൂമി സംബന്ധമായ പുതിയരേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്നാണ് അഭിഭാഷകന്‍ സബ് കളക്ടറെ അറിയിച്ചത്.
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT