Sub Lead

കൊച്ചിയില്‍ റോഡിലെ കുഴി വീണ്ടും ജീവന്‍ എടുത്തു; കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡില്‍ വീണ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറികയറി മരിച്ചു

വരാപ്പുഴ കൂനമ്മാവ് സ്വദേശി യദുലാല്‍(23)നാണ് ദാരുണാന്ത്യം സംഭവിച്ചത്ച പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം പൈപ്പുപൊട്ടിയതുമായി കുഴിയാണ് യദുലാലിന്റെ ജീവനനെടുത്തത്.മാസങ്ങളായി ഈ കൂഴി ഇവിടെ ഉണ്ടായിട്ട് എന്നാല്‍ നാളിതുവരെ ഇത് നികത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.ആദ്യം ചെറിയ രീതിയിലായിരുന്ന കുഴി പിന്നീട് വലുതായി.ഇതോടെ തിരക്കേറിയ ഈ വഴിയിലുടെയുള്ള ഇരുചക്രവാഹനയാത്രക്കാരുടെ യാത്ര ദുരുതത്തിലായിരുന്നു

കൊച്ചിയില്‍ റോഡിലെ കുഴി വീണ്ടും ജീവന്‍ എടുത്തു; കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡില്‍ വീണ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറികയറി മരിച്ചു
X

കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴി വീണ്ടും ജീവന്‍ എടുത്തു. കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡില്‍ വീണ ബൈക്ക് യാത്രക്കാരനായ യുവാവ് പിന്നാലെയെത്തിയ ലോറികയറി മരിച്ചു. വരാപ്പുഴ കൂനമ്മാവ് സ്വദേശി യദുലാല്‍(23)നാണ് ദാരുണാന്ത്യം സംഭവിച്ചത്ച പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം പൈപ്പുപൊട്ടിയതുമായി കുഴിയാണ് യദുലാലിന്റെ ജീവനനെടുത്തത്.മാസങ്ങളായി ഈ കൂഴി ഇവിടെ ഉണ്ടായിട്ട് എന്നാല്‍ നാളിതുവരെ ഇത് നികത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.ആദ്യം ചെറിയ രീതിയിലായിരുന്ന കുഴി പിന്നീട് വലുതായി.ഇതോടെ തിരക്കേറിയ ഈ വഴിയിലുടെയുള്ള ഇരുചക്രവാഹനയാത്രക്കാരുടെ യാത്ര ദുരുതത്തിലായിരുന്നു.അശാസ്ത്രീയമായ രീതിയില്‍ തകര ഷീറ്റിന്റെ ബോര്‍ഡ് വെച്ച് മറച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയും ഇതേ കുഴിയില്‍ ബൈക്ക് യാത്രക്കാന്‍ വീണ് പരിക്കേറ്റിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് ബോര്‍ഡ് ഉപയോഗിച്ച് കുഴി മറച്ചതെന്നുമാണ് പറയുന്നത്.ബൈക്കില്‍ വന്ന യദു ഈ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെച്ചു മാറ്റുന്നതിനിടയില്‍ ബോര്‍ഡില്‍ തട്ടി റോഡിലേക്ക് വീഴുകയും പിന്നാലെയത്തിയ ലോറി യദുവിന്റെ ശരീരത്തുകൂടി കയറിയിറങ്ങുകയായിരുന്നുവെന്നുമാണ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യദുവിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാളിതുവരെ കുഴിയടക്കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് റിട്ട.ജസറ്റിസ് കെമാല്‍ പാഷ പറഞ്ഞു.

ഇതിനിടയില്‍ റോഡിലെ കുഴിയടക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് വൈകുന്നരേത്തോടെ യൂത്ത് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി എത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതോടെ അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. തുടര്‍ന്ന് എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ബലം പ്രയോഗിച്ച് ഇവരെ റോഡില്‍ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Next Story

RELATED STORIES

Share it