ജാതി മാറി പ്രണയിച്ചതിന് കമിതാക്കളെ മൊട്ടയടിച്ച് നടത്തിച്ചു

ഗ്രാമവാസികള്‍ മൊട്ടയടിക്കുകയും നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു. മൊബൈല്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ജാതി മാറി പ്രണയിച്ചതിന് കമിതാക്കളെ മൊട്ടയടിച്ച് നടത്തിച്ചു

മാണ്ഡുവ: വ്യത്യസ്ത ജാതികളില്‍പ്പെട്ട കമിതാക്കളെ ഒഡീഷയിൽ ഗ്രാമവാസികൾ തടഞ്ഞുവെച്ച് തല മൊട്ടയടിച്ച് നടത്തിച്ചു. ഒഡീഷയിലെ മയൂര്‍ ബഞ്ജിലെ മാണ്ഡുവയിലാണ് സംഭവം. ഖാപ് പഞ്ചായത്ത് തീരുമാന പ്രകാരമായിരുന്നു നടപടി. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

കരഞ്ജിയയില്‍ നിന്നുള്ള യുവാവ് മാണ്ഡുവയില്‍ താമസിക്കുന്ന പെണ്‍സുഹൃത്തിനെ കാണാനെത്തിയതായിരുന്നു. അപ്പോള്‍ ഗ്രാമവാസികൾ ഇരുവരെയും പിടികൂടി ഖാപ് പഞ്ചായത്തിന് മുന്‍പാകെ എത്തിച്ചു. അതിലെ തീരുമാനപ്രകാരം ഇരുവരെയും ഗ്രാമവാസികള്‍ മൊട്ടയടിക്കുകയും നിരത്തിലൂടെ നടത്തിക്കുകയും ചെയ്തു. മൊബൈല്‍ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

സംഭവമറിഞ്ഞെത്തിയ പൊലീസ് ഇവരെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമികളായ 21 പേര്‍ക്കെതിരെ കേസെടുത്തു. കൃത്യത്തിലുള്‍പ്പെട്ട 3 പേര്‍ പിടിയിലായതായി കരഞ്ജിയ പൊലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയാതായും പൊലീസ് വ്യക്തമാക്കി.

RELATED STORIES

Share it
Top