Sub Lead

കെവിൻറെ കൊലപാതകം ദുരഭിമാനക്കൊല; കേസിൻറെ നാൾവഴികൾ

കേരളത്തെ നടുക്കിയ കെവിൻ കൊലപാതകം ദുരഭിമാനക്കൊലയെന്ന്‌ കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 24ന്‌ വിധിക്കും.

കെവിൻറെ കൊലപാതകം ദുരഭിമാനക്കൊല; കേസിൻറെ നാൾവഴികൾ
X
  • കോട്ടയം: കേരളത്തെ നടുക്കിയ കെവിൻ കൊലപാതകം ദുരഭിമാനക്കൊലയെന്ന്‌ കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 24ന്‌ വിധിക്കും. 2018 മെയ് 28-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2018 മേയ് 27നാണ് പുലര്‍ച്ചെ മുഖ്യ സാക്ഷിയായ അനീഷിന്റെ വീട് ആക്രമിച്ച് പ്രതികള്‍ അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.

  • 2018 മെയ് 24 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും വിവാഹത്തിനുള്ള നടപടികൾ പൂർത്തിയാക്കി

  • മെയ് 26ന് നീനുവിന്റെ ബന്ധുക്കൾ പോലിസ് സാന്നിധ്യത്തിൽ ചർച്ച നടത്തി.

  • 27 ന് കെവിനെയും ബന്ധു അനീഷിനേയും കാണാനില്ലെന്ന വാർത്ത പുറത്തുവന്നു.

  • 28ന് കൊല്ലം തെന്മല ചാലിയക്കര പുഴയിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു. പ്രതികളെ പിടികൂടുന്നതിന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 4 സ്ക്വാഡുകള്‍.

  • 29ന് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവർക്കുമെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി. 14 പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലായി.

  • പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ എഎസ്ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ മെയ് 31ന് അറസ്റ്റിൽ.

  • ജൂണ്‍ 3ന് പുനലൂരിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി.

  • ആഗസ്ത് 21 ന് ദുരഭിമാന കൊല എന്ന പേരിൽ കുറ്റപത്രം സമർപ്പിച്ചു.

  • 2019 ഫെബ്രുവരി 16ന് മുന്‍ എസ്ഐ എംഎസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നൽകി.

  • ഏപ്രില്‍ 24 ന് കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങി. ജൂലൈ 30 ന് 90 ദിവസം നീണ്ട വിചാരണ പൂർത്തിയായി.

  • ഓഗസ്റ്റ് 14ന് വിധി പറയാനായി ചേർന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തിൽ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു.

  • ഓഗസ്റ്റ് 22ന് പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു.
Next Story

RELATED STORIES

Share it