Sub Lead

പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, അക്രമം അനുവദിക്കാന്‍ കഴിയില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വിയോജിക്കാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്.പ്രതിഷേധം സമാധാപരമാകണം. അക്രമത്തിലേക്ക്് നീങ്ങാന്‍ പാടില്ല.അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലിനെതിരെ തിരുവനന്തപുരത്ത് ഭരണ-പ്രതിപക്ഷ പാര്‍ടികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധ സംഗമത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് താന്‍ അഭിപ്രായ പറയുന്നില്ലെന്നും എല്ലാവര്‍ക്കും അവരവരവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടുമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി

പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, അക്രമം അനുവദിക്കാന്‍ കഴിയില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
X

കൊച്ചി: രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.വിയോജിക്കാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്.പ്രതിഷേധം സമാധാപരമാകണം. അക്രമത്തിലേക്ക്് നീങ്ങാന്‍ പാടില്ല.അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പൗരത്വ ഭേദഗതി ബില്ലിനെതിരെ തിരുവനന്തപുരത്ത് ഭരണ-പ്രതിപക്ഷ പാര്‍ടികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധ സംഗമത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതിനെക്കുറിച്ച് താന്‍ അഭിപ്രായ പറയുന്നില്ലെന്നും എല്ലാവര്‍ക്കും അവരവരവരുടേതായ അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടുമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

ജാമിയ മിലിയയിലെ പോലിസ് നടപടി സംബന്ധിച്ച ചോദ്യത്തിന്.ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ അവകാശങ്ങള്‍ ഉണ്ട്.എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളുമുണ്ട്.അത് പ്രകടിപ്പിക്കാനും അവകാശമുണ്ട്.എന്നാല്‍ നിയമം കൈയിലെടുക്കാനും അക്രമം നടത്താനും പൊതുമുതല്‍ നശിപ്പിക്കാനും അവകാശമില്ല.പൊതുമുതല്‍ നശിപ്പിക്കല്‍ മാത്രമല്ല ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനും കഴിയില്ല.ഗതാഗതം സ്്തംഭിപ്പിക്കുമ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗിയുടെ ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയായിരിക്കും ഉണ്ടാകുക. അങ്ങനെ വരുമ്പോള്‍ പോലിസ് നിയപരമായ അവരുടെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്ഭവന്് മുന്നില്‍ നടന്ന പ്രതിഷേധത്തിന്റെയും മണിപ്പൂര്‍ ഗവര്‍ണര്‍ക്കെതിരെ ആലുവയില്‍ ഇന്ന് രാവിലെ നടന്ന പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സംഘടനങ്ങളുമായോ വ്യക്തികളുമായി താന്‍ സംസാരിക്കാന്‍ തയാറാണെന്നും രാജ്ഭവനിലെത്തി താനുമായി കൂടിക്കാഴ്ച നടത്താന്‍ അവരെ ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും സംസാരിക്കാനും താന്‍ തയാറാണ്.വിഷയത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്യാന്‍ താന്‍ ഒരുക്കമാണ്.പ്രതിഷേധക്കാര്‍ താനുമായി പങ്കുവെയ്ക്കുന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it