Sub Lead

കേരള കോണ്‍ഗ്രസ്(ജേക്കബ്) ഗ്രൂപ്പ് പിരിച്ചുവിട്ടതായി ജോണി നെല്ലൂര്‍

ഈ മാസം ഏഴിന് വൈകുന്നേരം നാലിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പി ജെ ജോസഫ്് നയിക്കുന്ന കേരള കോണ്‍ഗ്രസ്(എം)ല്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പു ലയിക്കും.നിലവില്‍ കഴിഞ്ഞ 24 വര്‍ഷമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പിന്റെ ചെയര്‍മാനാന്‍ താനാണ്. തന്റെ പേരിലാണ് പാര്‍ടിയുടെ രജിസ്‌ട്രേഷന്‍ ഉള്ളത് ഈ സാഹചര്യത്തില്‍ പാര്‍ടി പിരിച്ചുവിടാന്‍ തനിക്ക് അധികാരമുണ്ടെന്നും ഇക്കാര്യം താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു

കേരള കോണ്‍ഗ്രസ്(ജേക്കബ്) ഗ്രൂപ്പ് പിരിച്ചുവിട്ടതായി ജോണി നെല്ലൂര്‍
X

കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പ് പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്(എം)ല്‍ ലയിക്കുന്ന സാഹചര്യത്തില്‍ താന്‍ ചെയര്‍മാനായ കേരള കോണ്‍ഗ്രസ്(ജേക്കബ്) പാര്‍ടി പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം ഏഴിന് വൈകുന്നേരം നാലിന് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വെച്ചാണ് ലയന സമ്മേളനം നടക്കുയെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.നിലവില്‍ കഴിഞ്ഞ 24 വര്‍ഷമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) ഗ്രൂപ്പിന്റെ ചെയര്‍മാനാന്‍ താനാണ്. തന്റെ പേരിലാണ് പാര്‍ടിയുടെ രജിസട്രേഷനും ഉള്ളത് ഈ സാഹചര്യത്തില്‍ പാര്‍ടി പിരിച്ചുവിടാന്‍ തനിക്ക് അധികാരമുണ്ടെന്നും ഇക്കാര്യം താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റിയും ഉന്നതാധികാര സമിതിയും 10 ജില്ലാ കമ്മിറ്റിയും ലയന പ്രമേയം അംഗീകരിച്ചു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലയനം നടക്കുന്നത്. കഴിഞ്ഞ 21 ന് കോട്ടയത്ത് ചേര്‍ന്ന് പാര്‍ടിയുടെ ഉന്നതാധികാര സമിതിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും യോഗം പി ജെ ജോസഫും സി എഫ് തോമസും നയിക്കുന്ന കേരള കോണ്‍ഗ്രസ്(എം)ല്‍ ലയിക്കാന്‍ തീരുമാനമെടുത്തത്.തുടര്‍ന്ന് ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ക്കായി അഞ്ചംഗ ഉപസമിതിയെ നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാണി ഗ്രൂപ്പിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ഈ മാസം ഏഴിന് ലയനം നടത്താന്‍ തീരൂമാനിച്ചത്.പാര്‍ടിയുടെ 17 ഭാരവാഹികളില്‍ 10 പേരും തീരുമാനത്തിന് അനൂകൂലമായി ഒപ്പമുണ്ട്.14 ജില്ലാ പ്രസിഡന്റുമാരില്‍ 10 പേരും തങ്ങള്‍ക്കൊപ്പമാണ്.അനൂപ് ജേക്കബ്ബിന്റെ നേതൃത്വത്തിലുളള ചെറിയ വിഭാഗം മാത്രമാണ് എതിര്‍ക്കുന്നത്.

ആദ്യം ലയനത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കി ചര്‍കളുമായി മുന്നോട്ടു പോയതിനു ശേഷം നാടകീയമായി അദ്ദേഹം മലക്കം മറിയുകയായിരുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.അനുപ് ജേക്കബിന് വേണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കി കേരള കോണ്‍ഗ്രസ്(ജേക്കബ്) എന്ന പേര് സ്വീകരിക്കാമെന്നും ചോദ്യത്തിനു മറുപടിയായി ജോണി നെല്ലൂര്‍ പറഞ്ഞു.കേരള കോണ്‍ഗ്രസുകള്‍ പല ഗ്രൂപ്പുകളായി ഭിന്നിച്ചു നിന്നിട്ട് കാര്യമില്ലാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ലയിക്കാന്‍ തീരുമാനിച്ചത്.ഇത്തരത്തില്‍ ഭിന്നിച്ചു നില്‍ക്കുന്ന മറ്റു ഗ്രൂപ്പുകളും ലയിച്ച് ഒറ്റ കേരള കോണ്‍ഗ്രസ് എന്ന പാര്‍ടിയായി മാറണം. ഇത് തന്നെയായിരുന്നു അന്തരിച്ച കെ എം മാണിയും ടി എം ജേക്കബും ലക്ഷ്യമിട്ടിരുന്നത്. ടി എം ജേക്കബ് ഇക്കാര്യം അദ്ദേഹത്തിന്റെ അന്ത്യ നാളുകളില്‍ തന്നോട് പങ്കുവെച്ചിരുന്നുവെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

2004 ല്‍ കേരള കോണ്‍ഗ്രസ് ഐക്യവേദി രൂപികരിച്ച് കേരള കോണ്‍ഗ്രസ് ലയനം നടപടികള്‍ മുന്നോട്ടു പോയതാണ്.എന്നാല്‍ പിന്നീട അത് മുന്നോട്ടു പോയില്ല.ജേക്കബിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് താന്‍ ചെയ്തതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.ജേക്കബിന്റെ പേരിലുള്ള പാര്‍ടി നിലനില്‍ക്കണമെന്നാണ് അനൂപ് ജേക്കബ് ഇപ്പോള്‍ പറയുന്നത്. ഇതേ ടി എം ജേക്കബ് തന്നെയാണ് 2005 ല്‍ കെ കരുണാകരന്‍ ഡി ഐ സി രൂപീകരിച്ചപ്പോള്‍ അന്ന് ഡി ഐ സിയില്‍ ലയിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

അനൂപ് ജേക്കബിനെകുറിച്ചോ തന്നെ എതിര്‍ക്കുന്നവരെക്കുറിച്ച് യാതൊരുവിധ ആക്ഷേപവും താന്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ ഇനിയും തന്നെ അധിക്ഷേപിച്ചാല്‍ തനിക്ക് പലതും പറയേണ്ടിവരുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.പാര്‍ടി വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്,എറണാകുളം ജില്ലാ പ്രസിഡന്റ് വിന്‍സന്‍ ജോസഫ്,ജനറല്‍ സെക്രട്ടറി ഡൊമിനിക് കാവുങ്കല്‍, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ടോമി പാലമല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it