Sub Lead

കശ്മീരിൽ ബിജെപി നേതാവിനെ സായുധർ വെടിവച്ചുകൊന്നു

ബിജെപി പിന്നാക്ക മോർച്ച ബുദ്​ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജറാണ് കൊല്ലപ്പെട്ടത്

കശ്മീരിൽ ബിജെപി നേതാവിനെ സായുധർ വെടിവച്ചുകൊന്നു
X

കശ്മീർ: കശ്മീരിൽ ബിജെപി നേതാവിനെ സായുധർ വെടിവച്ചുകൊന്നു. ബിജെപി പിന്നാക്ക മോർച്ച ബുദ്​ഗാം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹമീദ് നജറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച്ച സായുധരുടെ വെടിയേറ്റ അബ്ദുൽ ഹമീദ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മധ്യ കശ്മീരിലെ ബുദ്​ഗാമിലെ മൊഹീന്ദ്‌പോറ നിവാസിയായ നജറിനെ ഞായറാഴ്ച ജന്മനാട്ടിൽ സായുധരുടെ വെടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. രാവിലെ നടക്കാനിറങ്ങിയപ്പോൾ ഓംപോര റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. അടിവയറ്റിൽ വെടിയേറ്റതിനെ തുടർന്ന് ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ സായുധർ നാല് ബിജെപി ഭാരവാഹികളെയാണ് വധിച്ചത്. ബന്ദിപോര ബിജെപി ജില്ലാ പ്രസിഡന്റ് വസീം ബാരിയെയും പിതാവിനെയും സഹോദരനെയും ജൂലൈയിൽ സായുധർ വെടിവച്ചു കൊന്നിരുന്നു. ആ​ഗസ്ത് 4 ന് ഒരു ബിജെപി സർപഞ്ചിന് നേരെ വെടിയേറ്റു. മറ്റൊരു സർപഞ്ചിനെ രണ്ട് ദിവസത്തിന് ശേഷം കുൽഗാം ജില്ലയിലും വെടിവച്ചു കൊന്നിരുന്നു.

Next Story

RELATED STORIES

Share it