കർണാടകയിൽ ദലിത് ബിജെപി എംപിക്ക് സവർണരുടെ ഗ്രാമത്തിൽ വിലക്ക്

കർണാടകയിൽ ദലിത് ബിജെപി എംപിക്ക് സവർണരുടെ ഗ്രാമത്തിൽ വിലക്ക്

ബെംഗളൂരു: ദലിത് ബിജെപി എംപിക്ക് സവർണരുടെ ഗ്രാമത്തിൽ പ്രവേശന വിലക്ക്. കർണാടക ചിത്രദുർഗയിലെ ബിജെപി എം പി എ നാരായണ സ്വാമിക്കാണ് ജാതി അധിക്ഷേപം നേരിടേണ്ടിവന്നത്. ദലിത് വിഭാഗക്കാരനായതിനാലാണ് തുമ്മക്കൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ എം പിക്ക് പ്രവേശനം നിഷേധിച്ചത്. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു.

ഗൊല്ല സമുദായത്തിൻറെ ശക്തി കേന്ദ്രമായ ഗ്രാമത്തിൽ ആരോഗ്യ സംഘത്തോടൊപ്പം എത്തിയപ്പോഴാണ് നാരായണ സ്വാമിയെ തടഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന് ഗ്രാമീണരും എംപിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവിൽ നാരായണ സ്വാമി മടങ്ങുകയായിരുന്നു.

അവിടെനിന്ന് മടങ്ങിയ ശേഷം എംപിയെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാമെന്നറിയിച്ച് ഒരു വിഭാഗം ഗ്രാമീണർ എത്തിയിരുന്നു . എന്നാൽ സംഘർഷം ഉണ്ടാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് വീണ്ടും അങ്ങോട്ട് പോയില്ലെന്നാണ് എംപി പറയുന്നത്. പിന്നാക്ക വിഭാഗക്കാരൻ ആയതുകൊണ്ട് മുൻ എം എൽ എ തിമ്മരായപ്പയെയും ഗ്രാമത്തിൽ കടക്കാൻ അനുവദിച്ചില്ലെന്നും നാരായണസ്വാമി പറഞ്ഞു.

RELATED STORIES

Share it
Top