Top

കൊവിഡ്: ബിജെപി നേതാവിന്റെ മൃതദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകർ

കൊവിഡ് ബാധ ഭയന്ന് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി പ്രവർത്തകരും അവസാന ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറായില്ല.

കൊവിഡ്: ബിജെപി നേതാവിന്റെ മൃതദേഹം സംസ്കരിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകർ
X

കൊപ്പൽ: കർണാടകയിൽ ബിജെപി നേതാവിന്റെ അന്ത്യകർമങ്ങൾ നടത്തി പോപുലർ ഫ്രണ്ട് പ്രവർത്തകർ. കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലെ മുതിർന്ന ബിജെപി നേതാവ് സോമശേഖര ഗൗഡ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഭയം കാരണം അദ്ദേഹത്തിന്റെ സ്വന്തം പാർട്ടി പ്രവർത്തകരും അവസാന ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറായില്ല.

ഇയാളുടെ കുടുംബാംഗങ്ങളെല്ലാവരും ക്വാറന്റൈനിലുമായിരുന്നു. ഒടുവിൽ കുടുംബം പോപുലർ ഫ്രണ്ടിനെ ബന്ധപ്പെടുകയായിരുന്നു. പോപുലർ ഫ്രണ്ട് കൊപ്പൽ ജില്ലാ സെക്രട്ടറി ഫയാസ്, അംഗങ്ങളായ യാസീൻ, അബ്ദുൽ ആലം, ഷമീദ് റാസി, ഹുസൈൻ അസറാവുദ്ദീൻ എന്നിവരടങ്ങുന്ന സംഘം വീരശൈവ ലിംഗായത്ത് പാരമ്പര്യമനുസരിച്ച് അന്ത്യകർമങ്ങൾ നടത്തി.

കൊവിഡ് -19 നെക്കുറിച്ച് ആളുകൾക്ക് ഇപ്പോഴും ധാരാളം തെറ്റിദ്ധാരണകളുണ്ടെന്ന് പിഎഫ്ഐ ജില്ലാ പ്രസിഡന്റ് സഹീർ അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു. തെറ്റിദ്ധാരണകൾ കാരണം, കൊവിഡ് -19 മൂലം മരിക്കുന്നവരുടെ അന്ത്യകർമങ്ങൾ ചെയ്യുന്നത് ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി‌എഫ്‌ഐ പ്രവർത്തകർ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും അന്ത്യകർമങ്ങൾ നടത്തുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്തിരുന്നു. ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരുടെ മാർഗനിർദേശ പ്രകാരം, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, വീരശൈവ ലിംഗായത്ത് പാരമ്പര്യമനുസരിച്ചാണ് അന്ത്യ കർമങ്ങൾ നടത്തിയത്.

Next Story

RELATED STORIES

Share it