Sub Lead

ശ്രീറാം വെങ്കിട്ട രാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവം: പോലിസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി

കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കുമെന്ന് പറയാനാകില്ല. അന്വേഷണത്തില്‍ പോലിസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. പോലിസ് തൊഴിലില്‍ വൈദഗ്ദ്യം കാണിച്ചില്ലെന്നും കോടതി വ്യക്തമാക്കി. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു

ശ്രീറാം വെങ്കിട്ട രാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍  മരിച്ച സംഭവം: പോലിസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി
X

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ ഹരജി തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്ന് കോടതി വിമര്‍ശിച്ചു. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കുമെന്ന് പറയാനാകില്ല. അന്വേഷണത്തില്‍ പോലിസ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. പോലിസ് തൊഴിലില്‍ വൈദഗ്ദ്യം കാണിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു. അപകടങ്ങള്‍ സംബന്ധിച്ച് പാലിക്കേണ്ടതും ചെയ്യണ്ടതുമായ കാര്യങ്ങള്‍ക്ക് പോലിസിന് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മജിസ്‌ട്രേറ്റ കോടതി ജാമ്യം അനുവദിച്ചതിനാല്‍ പ്രതിയെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ശ്രീറാം മദ്യപിച്ചെന്ന സാക്ഷിമൊഴികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുനതിന് ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവൂവെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചില്ല. ഈയൊരു കാരണം മാത്രം പരിഗണിച്ച ജാമ്യം റദ്ദാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. പോലിസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നയാളുടെ വൈദ്യ പരിശോധന നടത്തതിരുന്നത് ഗുരുതര വീഴ്ചയാണ്.

വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതിനുണ്ടായ കാലതാമസം അന്വേഷണ സംഘത്തിന്റെ ഗുരുതര വീഴ്ചയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം തെളിയിക്കാത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രക്ത പരിശോധന ഫലത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന പ്രതിയുടെ വാദം അംഗീകരിച്ചാണ് മജിസ്‌ട്രേറ്റ കോടതി ജാമ്യം അനുവദിച്ചത്. വാഹനം അമിതവേഗതയിലായിരുന്നുവെന്നത് തെളിയിക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടതും വിമര്‍ശനത്തിനിടിയാക്കി.പോലിസിന്റ വീഴ്ചകള്‍ പരിഹരിക്കാന്‍ കോടതിയുടെ സമയം പാഴാക്കാനാവില്ല. സംഭവസ്ഥലത്തേയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിന് കഴിയാതിരുന്നതെന്താണെന്ന് നേരത്തെ കോടതി ആരാഞ്ഞിരുന്നു.

Next Story

RELATED STORIES

Share it