Sub Lead

ശ്രീനഗർ സെക്രട്ടേറിയറ്റിലെ ജമ്മുകശ്മീർ പതാക നീക്കം ചെയ്തു

1952 ജൂൺ 7 ന് സംസ്ഥാന പ്രതിനിധികളും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് ജമ്മു കശ്മീർ നിയമസഭ സംസ്ഥാന പതാക അംഗീകരിച്ചത്.

ശ്രീനഗർ സെക്രട്ടേറിയറ്റിലെ ജമ്മുകശ്മീർ പതാക നീക്കം ചെയ്തു
X

ശ്രീനഗർ: കശ്മീരിൽ ആശയവിനിമയ സംവിധാനം റദ്ദുചെയ്ത് ഇരുപതാം ദിവസം സെക്രട്ടേറിയറ്റിലെ ജമ്മുകശ്മീർ പതാക നീക്കം ചെയ്തു. ഇന്ത്യൻ പതാകയ്‌ക്കൊപ്പം സ്ഥാപിച്ച പതാകയാണ് നീക്കിയത്. ആറ് നിലകളുള്ള സെക്രട്ടേറിയറ്റിന്റെ മുകളിൽ ഞായറാഴ്ച ദേശീയ പതാക മാത്രമാണ് ഉയർത്തിയത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു ആചാരമെന്ന നിലയിൽ, ദേശീയ പതാകയും സംസ്ഥാന പതാകയും എല്ലാ വൈകുന്നേരവും ഇറക്കി വയ്ക്കാറുണ്ട്. രാവിലെ വീണ്ടും ഉയർത്തുകയാണ് പതിവ്. "ഇന്നലെ വൈകുന്നേരം രണ്ട് പതാകകളും പതിവുപോലെ താഴേക്കിറക്കി. ഇന്ന്, സംസ്ഥാന പതാക കാണാതായതിൽ ഞങ്ങളും ആശ്ചര്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, " സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിൽ നിൽക്കുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി വയർ റിപോർട്ട് ചെയ്യുന്നു.


ജമ്മു കശ്മീരിന് പ്രത്യേക പതാകയും ഭരണഘടനയും നൽകിയ 370-ാം ആർട്ടിക്കിൾ കേന്ദ്രസർക്കാർ റദ്ദ് ചെയ്ത് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഇരുപത് ദിവസത്തിന് ശേഷമാണ് ഈ നടപടി. 1952 ജൂൺ 7 ന് സംസ്ഥാന പ്രതിനിധികളും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് ജമ്മു കശ്മീർ നിയമസഭ സംസ്ഥാന പതാക അംഗീകരിച്ചത്.

സെക്രട്ടേറിയറ്റിന് പുറമെ, ജമ്മു കശ്മീർ ഹൈക്കോടതിയിലും ഗവർണറുടെ വാഹനത്തിലും ഔദ്യോഗിക വാഹനങ്ങളിലും പാതക ഉപയോഗിക്കുന്നുണ്ട്. അതേസമയം കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഭരണഘടനാ ഭേദഗതിക്കെതിരേ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it