Sub Lead

വിമാനവാഹിനി കപ്പലിലെ മോഷണം:അന്വേഷണം അഞ്ചു പേരെ കേന്ദ്രീകരിച്ച്; നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് സൂചന

മോഷണം നടത്തിയവരുടേതെന്നു കരുതുന്നു വിരലടയാളങ്ങള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. 5000 ത്തോളം ജീവനക്കാര്‍ ജോലിയെടുക്കുന്ന കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ വിമാനവാഹിനി കപ്പലുമായി ബന്ധപ്പെട്ടു നിലവില്‍ 80 പേരാണു ജോലി ചെയ്യുന്നത്. ഇവര്‍ ജോലിക്ക് കയറുന്ന സമയം ഇറങ്ങുന്ന സമയം, അവധി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.കയ്യുറ ധരിച്ചാണ് മോഷണം നടത്തിയതെന്നാണ് ആദ്യം കണ്ടെത്തിയത്. കൂടുതല്‍ വിപുലമായ പരിശോധനയിലാണു സംശയകരമായ വിരലടയാളങ്ങള്‍ കണ്ടെത്തിയത്. ഇതു തിരിച്ചറിയാന്‍ സാധിച്ചാല്‍ അന്വേഷണത്തില്‍ വഴിത്തിരിവാകും

വിമാനവാഹിനി കപ്പലിലെ മോഷണം:അന്വേഷണം അഞ്ചു പേരെ കേന്ദ്രീകരിച്ച്; നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് സൂചന
X

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനികപ്പിലില്‍ നിന്നും കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍.കവര്‍ച്ചയുടെ ചുരുളഴിക്കാന്‍ പര്യാപത്മായ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം. പ്രധാനമായും അഞ്ചു പേരെചുറ്റിപ്പറ്റായാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നതെന്നാണ് വിവരം.മോഷണം നടത്തിയവരുടേതെന്നു കരുതുന്നു വിരലടയാളങ്ങള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. 5000 ത്തോളം ജീവനക്കാര്‍ ജോലിയെടുക്കുന്ന കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ വിമാനവാഹിനി കപ്പലുമായി ബന്ധപ്പെട്ടു നിലവില്‍ 80 പേരാണു ജോലി ചെയ്യുന്നത്. ഇവര്‍ ജോലിക്ക് കയറുന്ന സമയം ഇറങ്ങുന്ന സമയം, അവധി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.കയ്യുറ ധരിച്ചാണ് മോഷണം നടത്തിയതെന്നാണ് ആദ്യം കണ്ടെത്തിയത്. കൂടുതല്‍ വിപുലമായ പരിശോധനയിലാണു സംശയകരമായ വിരലടയാളങ്ങള്‍ കണ്ടെത്തിയത്. ഇതു തിരിച്ചറിയാന്‍ സാധിച്ചാല്‍ അന്വേഷണത്തില്‍ വഴിത്തിരിവാകും.

നിര്‍മാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പലിലെ ഹാര്‍ഡ് ഡിസ്‌കുകളും മൂന്നു സിപിയുകളും ഒരു പ്രോസസറുമാണ് കവര്‍ച്ച പോയത്. ഇവയിലാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രികളുടെ വിന്യാസവും രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. അതേ സമയം കപ്പല്‍ശാലയില്‍ ജോലിക്കെത്തുന്നവരോട് സ്മാര്‍ട് ഫോണുകള്‍ കൊണ്ടുവരാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. അതേ സമയം സാധാരണ ഫോണുകള്‍ കൊണ്ടുവരുന്നതില്‍ കുഴപ്പമില്ലെന്നും നിര്‍ദേശിച്ചതായി അറിയുന്നു. നിര്‍ദേശം ലംഘിച്ച് കൊണ്ടുവരുന്ന സ്മാര്‍ട് ഫോണുകള്‍ പിടിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് നിര്‍ദേശം നല്‍കിയതായും അറിയുന്നു.

കൊച്ചി സിറ്റി പോലിസ്് കമ്മിഷണര്‍ വിജയ് സാക്കറയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും (ഐബി) നാവിക സേനയും അന്വേഷണം നടത്തുന്നുണ്ട്. വിമാനവാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശത്രു രാജ്യങ്ങള്‍ ശ്രമം നടത്തിയിട്ടുണ്ടോ എന്നാണു കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കപ്പല്‍ ശാല സന്ദര്‍ശിച്ച മുഴുവന്‍ വിദേശികളുടെയും വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. മോഷണം ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നു ബോധ്യപ്പെട്ടാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്കു കൈമാറുമെന്നാണ് വിവരം.കഴിഞ്ഞ ദിവസം കൊച്ചിയിലെ കപ്പല്‍ശാല സന്ദര്‍ശിച്ച കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ മോഷണവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.

Next Story

RELATED STORIES

Share it