Sub Lead

പ്രതിരോധ മേഖലയിൽ തുർക്കിയുമായുണ്ടാക്കിയ കരാർ റദ്ദ് ചെയ്ത് ഇന്ത്യ

അനാഡോലു പാകിസ്ഥാൻ നാവിക സേനയുമായി കരാർ ഉണ്ടാക്കിയിരുന്നു. അനാഡോലു കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് നല്‍കിയിരുന്ന 16100 കോടിയോളം രൂപയുടെ കരാറാണ് പിന്‍വലിച്ചത്.

പ്രതിരോധ മേഖലയിൽ തുർക്കിയുമായുണ്ടാക്കിയ കരാർ റദ്ദ് ചെയ്ത് ഇന്ത്യ
X

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ തുർക്കിയുമായുണ്ടാക്കിയ കരാർ റദ്ദ് ചെയ്ത് ഇന്ത്യ. തുർക്കി കമ്പനിയായ അനഡോലു ഷിപ് യാർഡും ഹിന്ദുസ്ഥാൻ ഷിപ് യാർഡുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കശ്മീർ വിഷയത്തിലെ തുർക്കിയുടെ ഇടപെടലാണ് കരാർ റദ്ദാക്കാൻ കാരണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തു.

രാജ്യ സുരക്ഷയെ ബാധിക്കുമെന്ന കാരണത്താലാണ് ഈ നീക്കമെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. ഇന്ത്യൻ നാവിക സേനയുടെ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് നിർമാണത്തിൽ സാങ്കേതിക പങ്കാളിയായി തിരഞ്ഞെടുത്തത് അനഡോലു ഷിപ്പ് യാർഡിനെ ആയിരുന്നു. കഴിഞ്ഞയാഴ്ച അനാഡോലു പാകിസ്ഥാൻ നാവിക സേനയുമായി കരാർ ഉണ്ടാക്കിയിരുന്നു. അനാഡോലു കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് നല്‍കിയിരുന്ന 16100 കോടിയോളം രൂപയുടെ കരാറാണ് പിന്‍വലിച്ചത്.

ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ 70 വര്‍ഷത്തെ വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും മാറ്റമില്ല. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ഇന്ത്യ സുരക്ഷാ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അതാണ് ഈ നടപടി കൈക്കൊണ്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it