Sub Lead

കശ്മീർ സാധാരണ സ്ഥിതിയിലല്ല; സ്ഥിരീകരണവുമായി പത്രങ്ങളിൽ കശ്മീർ സർക്കാരിൻറെ പരസ്യം

ഓരോ പരസ്യത്തിനും സർക്കാരിന് 50,000 രൂപയാണ് ചിലവ്. ഇതിന് മുമ്പ് പ്രത്യേക പദവി എടുത്തുകളയുമ്പോഴുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും പരസ്യം വന്നിരുന്നു.

കശ്മീർ സാധാരണ സ്ഥിതിയിലല്ല; സ്ഥിരീകരണവുമായി പത്രങ്ങളിൽ കശ്മീർ സർക്കാരിൻറെ പരസ്യം
X

ശ്രീനഗർ: ജമ്മു കശ്മീരിലെ സ്ഥിതി സാധാരണമാണെന്ന കേന്ദ്ര സർക്കാർ വാദത്തെ തള്ളി കശ്മീർ സർക്കാരിൻറെ പരസ്യം. രണ്ടുമാസത്തിലധികമായി കശ്മീരിൽ കടകളും പൊതുഗതാഗതവും സ്തംഭിച്ചിരിക്കുകയാണെന്നാണ് പൂർണ്ണ പേജ് പരസ്യത്തിലൂടെ കശ്മീർ സർക്കാർ പറയുന്നത്. ഈ അവസ്ഥയിൽ "ആർക്കാണ് പ്രയോജനം ലഭിക്കുന്നതിനെക്കുറിച്ച്" ചിന്തിക്കാൻ പരസ്യം കശ്മീരികളോട് ആവശ്യപ്പെടുന്നു.

മുൻ പേജിൽ മുഴുനീള പരസ്യമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഭീകരതയുടെയും ദാരിദ്ര്യത്തിന്റേയും ഇരകളായി പുറത്തുകടക്കാനാകാത്ത അവസ്ഥയാണ് ജമ്മുകശ്മീരിലെ ജനങ്ങൾ എഴുപത് വർഷമായി അനുഭവിക്കുന്നതെന്ന് പരസ്യം പറയുന്നു. ആഗസ്ത് അഞ്ചിന് പ്രത്യേക പദവി റദ്ദാക്കുന്നതുവരെ ഈ സ്ഥിതിവിശേഷമാണ് തുടർന്നതെന്നും പരസ്യത്തിൽ പറയുന്നു.

സാധാരണക്കാരുടെ" കുട്ടികളെ അക്രമം, കല്ലെറിയൽ, ഹർത്താലുകൾ" എന്നിവയിലേക്ക് കശ്മീരിലെ സായുധർ തള്ളിവിടുകയാണ്. അവരുടെ മക്കൾ പുറത്തുപോയി വിദ്യാഭ്യാസം നേടുകയും ജോലിയെടുക്കുകയും ചെയ്യുന്നതായി പരസ്യം ആരോപിക്കുന്നു. സായുധർ ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും അതേ തന്ത്രമാണ് ഇന്നും ഉപയോഗിക്കുന്നതെന്നും പരസ്യം പറഞ്ഞുവയ്ക്കുന്നു.

ഒക്ടോബർ 11 നാണ് കശ്മീരിലെ പത്ത് പത്രങ്ങൾക്ക് പരസ്യം നൽകിയതെന്ന് സർക്കാരിൻറെ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അവയിൽ അഞ്ചെണ്ണം കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രങ്ങളും, അഞ്ചെണ്ണം ജമ്മു ആസ്ഥാനമായുള്ള പത്രങ്ങളുമാണ്. അടുത്ത ദിവസങ്ങളിലും ഈ പരസ്യം ആവർത്തിക്കുമെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. ഓരോ പരസ്യത്തിനും സർക്കാരിന് 50,000 രൂപയാണ് ചിലവ്. ഇതിന് മുമ്പ് പ്രത്യേക പദവി എടുത്തുകളയുമ്പോഴുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും പരസ്യം വന്നിരുന്നു.

Next Story

RELATED STORIES

Share it