Sub Lead

നെഹ്‌റു ക്രിമിനൽ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പിലാക്കുകയും ചെയ്ത കുറ്റങ്ങളാണ് നെഹ്‌റു നടത്തിയത്.

നെഹ്‌റു ക്രിമിനൽ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
X

ന്യുഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ചൗഹാന്‍ പറഞ്ഞത്.

വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ചൗഹാന്‍റെ വിവാദ പ്രസ്താവന. ചൗഹാൻ പറഞ്ഞത് ഇങ്ങനെ,

"പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നടപ്പിലാക്കുകയും ചെയ്ത കുറ്റങ്ങളാണ് നെഹ്‌റു നടത്തിയത്. ഇന്ത്യൻ സൈന്യം കശ്മീരിൽ നിന്ന് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തുമ്പോൾ അദ്ദേഹം വെടിനിർത്തൽ പ്രഖ്യാപിച്ചു. കശ്മീരിലെ മൂന്നിലൊന്ന് പാകിസ്ഥാൻ കൈവശപ്പെടുത്തി. കുറച്ച് ദിവസത്തേക്ക് വെടിനിർത്തൽ ഇല്ലായിരുന്നുവെങ്കിൽ, കശ്മീർ മുഴുവൻ നമ്മുടേതായിരുന്നേനെ. "

ഒരുരാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് ഭരണാധികാരികളും എങ്ങനെയാണ് ഉണ്ടാകുക. ഇത് നീതി നിഷേധവും രാജ്യത്തോടുള്ള കുറ്റകൃത്യവുമാണെന്നും ചൗഹാന്‍ പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരേ കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് രംഗത്ത് എത്തിയിരുന്നു.

Next Story

RELATED STORIES

Share it