Sub Lead

എന്‍ആര്‍സി സര്‍വേയാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികള്‍ സാമ്പത്തിക സര്‍വേ സംഘത്തെ ബന്ദികളാക്കി

സര്‍വേ സംഘം നടത്തിയ അന്വേഷണത്തിന്റെ ഉദ്ദേശ്യം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ ഗ്രാമവാസികള്‍ ഭയപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം നടക്കുകയും സര്‍വേ സംഘത്തെ ബന്ദികളാക്കി

എന്‍ആര്‍സി സര്‍വേയാണെന്ന് തെറ്റിദ്ധരിച്ച് ഗ്രാമവാസികള്‍ സാമ്പത്തിക സര്‍വേ സംഘത്തെ ബന്ദികളാക്കി
X

നോയിഡ: ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച സര്‍വേയാണെന്ന് തെറ്റിദ്ധരിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ ഗ്രാമവാസികള്‍ സാമ്പത്തിക സര്‍വേ സംഘത്തെ തടഞ്ഞുവച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാമ്പത്തിക സര്‍വേ സംഘത്തെയാണ് ചൊവ്വാഴ്ച ഗ്രാമവാസികള്‍ ബന്ദികളാക്കിയത്.

ഗ്രാമീണ സംരംഭകനായ രാജ് സിങ്ങും സംഘവും ഇന്റര്‍നെറ്റ് സംവിധാനം കുറവുള്ള പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. എന്നാല്‍ ആറംഗ സംഘത്തെ ഗ്രാമവാസികള്‍ ബന്ദികളാക്കുകയായിരുന്നു.

സര്‍വേ നടത്താന്‍ ഒരു സംഘം ഗ്രേറ്റര്‍ നോയിഡയിലെ ചോളസ് ഗ്രാമത്തിലെത്തിയിരുന്നു. സര്‍വേ സംഘം നടത്തിയ അന്വേഷണത്തിന്റെ ഉദ്ദേശ്യം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ ഗ്രാമവാസികള്‍ ഭയപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം നടക്കുകയും സര്‍വേ സംഘത്തെ ബന്ദികളാക്കുകയും ചെയ്തു. പോലിസ് എത്തിയാണ് ഇവരെ മോചിപ്പിച്ചതെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

സംഭവത്തില്‍ കണ്ടാലറിയുന്ന 41 പേര്‍ക്കെതിരെ ജാര്‍ച്ച പോലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും രാജേഷ് കുമാര്‍ സിങ് കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്രദേശവാസികള്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തെ ആക്രമിച്ചിരുന്നു.

Next Story

RELATED STORIES

Share it