Sub Lead

കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കണം: സുപ്രിംകോടതി

തൊഴിലാളികളില്‍ ചിലര്‍ നടന്നും ചിലര്‍ സൈക്കിളുകളിലും ദീര്‍ഘദൂരം സഞ്ചരിക്കുന്നത് മാധ്യമങ്ങളില്‍ കണ്ടു. ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി.

കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്ര, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ ഇടപെട്ടു. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതില്‍ ചില പോരായ്മകളുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികള്‍ ഇന്നും ചില സ്ഥലങ്ങളില്‍ ദുരിതത്തിലാണ്. അവരില്‍ ഒരു വിഭാഗം റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും കുടുങ്ങി കിടക്കുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദുരിതം അനുഭവിക്കുന്നവര്‍ക്ക് യാത്ര സൗകര്യവും ഭക്ഷണവും താമസവും അടിയന്തിരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. പ്രശ്‌ന പരിഹാരത്തിന് ശക്തമായ നടപടികള്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.

തൊഴിലാളികളില്‍ ചിലര്‍ നടന്നും ചിലര്‍ സൈക്കിളുകളിലും ദീര്‍ഘദൂരം സഞ്ചരിക്കുന്നത് മാധ്യമങ്ങളില്‍ കണ്ടു. ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ഈ ഘട്ടത്തില്‍ അവര്‍ക്ക് സര്‍ക്കാരുകളുടെ സഹായം അത്യാവശ്യമാണെന്ന് ജസ്റ്റിസ്മാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിക്ക് ലഭിച്ച വിവിധ കത്തുകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍. ഹരജി മറ്റന്നാള്‍ ബെഞ്ച് പരിഗണിക്കും.

Next Story

RELATED STORIES

Share it