Sub Lead

യുഎസിലെ ആദ്യ സിഖ്‌ പൊലീസുകാരനെ വെടിവച്ച് കൊന്നു

ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന്‌ കാർ യാത്രക്കാരൻ വെടിയുതിർക്കുകയായിരുന്നു

യുഎസിലെ ആദ്യ സിഖ്‌ പൊലീസുകാരനെ വെടിവച്ച് കൊന്നു
X

ടെക്‌സസ്‌: ഗതാഗത നിയമം തെറ്റിച്ചത്‌ ചോദ്യം ചെയ്ത ഇന്ത്യൻ വംശജനായ പോലിസുകാരനെ അമേരിക്കയിൽ വെടിവച്ചുകൊന്നു. ടെക്‌സസിൽ ഡെപ്യൂട്ടി പോലിസ്‌ ഉദ്യോഗസ്ഥനായിരുന്ന സന്ദീപ്‌ ദലിവാൾ (42)ആണ്‌ കൊല്ലപ്പെട്ടത്. അമേരിക്കന്‍ പോലിസ് സേനാം​ഗമാകുന്ന ആദ്യ സിഖ് വംശജനെന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

ടെക്‌സസിലെ ഹാരിസ്‌ കൗണ്ടിയിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന്‌ കാർ യാത്രക്കാരൻ വെടിയുതിർക്കുകയായിരുന്നു. കൊലയാളിയേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പോലിസ് കസ്റ്റഡിയിലെടുത്തു.

പത്തുവർഷമായി ടെക്‌സസില്‍ സേവനമനുഷ്ടിക്കുന്ന അദ്ദേഹത്തിന് സിഖ്‌ ആചാരത്തിന്റെ ഭാഗമായ തലപ്പാവ്‌ വയ്ക്കാനും താടി വളര്‍ത്താനും അനുമതി നല്‍കിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ, പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it