Sub Lead

എറണാകുളത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം ശക്തം; നിരവധി വീടുകള്‍ വെള്ളത്തില്‍; ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

തീരമേഖലകളായ ചെല്ലാനം, വൈപ്പിന്‍, നായരമ്പലം മേഖലകളിലാണ് കടല്‍ ക്ഷോഭം ശക്തമായിരിക്കുന്നത്. ശക്തമായ കാറ്റില്‍ ഫോര്‍ട് കൊച്ചി മേഖയില്‍ നിരവധ മല്‍സ്യബന്ധന വള്ളങ്ങളും തകര്‍ന്നിട്ടുണ്. കാലാവസ്ഥ പ്രതികൂലമാകുമെന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് കൊച്ചി,പറവൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ ശക്തമായ മഴയായിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് കടല്‍ ക്ഷോഭം ശക്തമായത്

എറണാകുളത്തിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം ശക്തം; നിരവധി വീടുകള്‍ വെള്ളത്തില്‍; ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു
X

കൊച്ചി: എറണാകുളം ജില്ലയിലുടെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായി.നിരവധി വീടുകള്‍ വെള്ളത്തില്‍. ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തീരമേഖലകളായ ചെല്ലാനം, വൈപ്പിന്‍, നായരമ്പലം മേഖലകളിലാണ് കടല്‍ ക്ഷോഭം ശക്തമാിരിക്കുന്നത്. ശക്തമായ കാറ്റില്‍ ഫോര്‍ട് കൊച്ചി മേഖയില്‍ നിരവധ മല്‍സ്യബന്ധന വള്ളങ്ങളും തകര്‍ന്നിട്ടുണ്. കാലാവസ്ഥ പ്രതികൂലമാകുമെന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് കൊച്ചി,പറവൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ ശക്തമായ മഴയായിരുന്നു. അര്‍ദ്ധരാത്രിയോടെയാണ് കടല്‍ ക്ഷോഭം ശക്തമായത്

. തുടര്‍ന്ന് തീരദേശത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റാന്‍ തുടങ്ങിയത് നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് നിന്നും ഏകദേശം 250 ഓളം കുടുംബങ്ങളെ മാറ്റി. ദേവിവിലാസം യു പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.ചെല്ലാനം,എടവനക്കാട് മേഖലകളിലും നിരവധി വീടുകള്‍ വെളളത്തിലായതോടെ ഇവിടുള്ളവരെയും ക്യാംപിലേക്ക് മാറ്റിതുടങ്ങി.താന്തോന്നി തുരുത്തിലെ വീടുകളില്‍ വെള്ളംകയറിയതോടെ 62 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.ഇന്നു പുലര്‍ച്ചയോടെയാണ് താന്തോന്നിതുരുത്തിലെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയത്.ചെല്ലാനം. വില്ലേജ് ഓഫീസിന് പിന്‍ഭാഗത്ത്. വീടുകളിലേക്ക് വെള്ളം കയറുകയാണ്..ഫോര്‍ട്ട് വൈപ്പിന്‍ വാക്ക് വെയുടെ ഭാഗം തിരയടിയില്‍ തകര്‍ന്നു.എടവനക്കാട് യു പി സ്‌കൂളില്‍ ദുരിതാശ്വാസ കേന്ദ്രം തുറന്നു.

Next Story

RELATED STORIES

Share it