Sub Lead

പുതുവൈപ്പില്‍ ഐഒസി ടെര്‍മിനല്‍ പ്ലാന്റ്: സമരം ശക്തമാക്കി പ്രദേശവാസികള്‍; പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമരം ആരംഭിച്ചു

എളകുന്നപ്പുഴ പഞ്ചായത്ത് ഓഫിസിനു മുന്നിലാണ് ഇന്ന് രാവിലെ മുതല്‍ സ്ത്രീകളടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഐഒസിക്കെതിരെയല്ല സര്‍ക്കാരിനെതിരെയാണ് ഇനി തങ്ങളുടെ സമരമെന്ന് സമര സമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ജനങ്ങളെ ബന്ധിയാക്കി പദ്ധതി നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അതിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ഇവര്‍ പറയുന്നു.പുതിയ സമരമുഖമാണ് ഇന്ന് തങ്ങള്‍ തുറക്കുന്നതെന്നും .ശനിയാഴ്ച പദ്ധതി പ്രദേശത്തേയക്ക് കുടുംബങ്ങളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും ഇവര്‍ പറയുന്നു

പുതുവൈപ്പില്‍ ഐഒസി ടെര്‍മിനല്‍ പ്ലാന്റ്: സമരം ശക്തമാക്കി പ്രദേശവാസികള്‍; പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമരം ആരംഭിച്ചു
X

കൊച്ചി: പുതുവൈപ്പില്‍ ഐഒസിയുടെ നേതൃത്വത്തില്‍ വീണ്ടും ടെര്‍മിനല്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്ന് ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സമരം ആരംഭിച്ചു.എളകുന്നപ്പുഴ പഞ്ചായത്ത് ഓഫിസിനു മുന്നിലാണ് ഇന്ന് രാവിലെ മുതല്‍ സ്ത്രീകളടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്. ഐഒസിക്കെതിരെയല്ല സര്‍ക്കാരിനെതിരെയാണ് ഇനി തങ്ങളുടെ സമരമെന്ന് സമര സമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2017 ഫെബ്രുവരി 16 ന് അനിശ്ചിതകാല ഉപരോധം വഴി തടഞ്ഞ ഐഒസിയുടെ ടെര്‍മിനല്‍ പദ്ധതി യുടെ നിര്‍മാണം 2017 ജൂണ്‍ 21 ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നാളിതുവരെ നിര്‍ത്തിവെച്ചതെന്ന് ഇവര്‍ പറയുന്നു.

അന്ന് ധാരണയിലെത്തിയത് ഒരു വിദഗ്ദ കമ്മിറ്റിയെ നിയോഗിച്ച് പഠനം നടത്തിയ ശേഷം ആ പഠന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ച് കാര്യം തീരൂമാനിക്കുമെന്നാണ് പറഞ്ഞത്. അതിനു ശേഷം വിഷയത്തില്‍ മുഖ്യമന്ത്രി തലത്തില്‍ യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.വ്യവസായ മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തില്‍ പല ചര്‍ച്ചകളും നടന്നു.അവസാനം വ്യവസായ മന്ത്രിയുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്നതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെയും സമരസമിയുടെയും വിദഗ്ദരെയും ഉള്‍പെടുത്തി പഞ്ചായത്ത് പ്രസിഡന്റിന്റെയും കലക്ടറുടെയും നേതൃത്വത്തില്‍ ചര്‍ച വെച്ചു. ജൂലൈ 13 ന് നടന്ന ചര്‍ച്ചയില്‍ തിരുമാനിച്ചത് റിസ്‌ക് അനാലിസിസ് റിപോര്‍ട് നാലു ദിവസത്തിനുള്ളില്‍ സമര സമിതിക്ക് നല്‍കണമെന്നായിരുന്നു. അഞ്ചാം ദിവസമാണ് കിട്ടിയത്.റിപോര്‍ടാകട്ടെ അവരുടെ നിര്‍ദേശ പ്രകാരം തയാറാക്കിയ റിപോര്‍ടായിരുന്നുവെന്നാണ് മനസിലായത്.അപകടം കുറച്ചുകാണിച്ചുകൊണ്ട് ഗ്യാസ് ലീക്കുണ്ടായാല്‍ കേവലം 115 മീറ്റര്‍ മാത്രമാണ് പൂറത്തേക്ക് പോകുകയുളളുവെന്ന് തരത്തില്‍ വ്യാജ റിപോര്‍ടാണ് തയാറാക്കിയതെന്നും സമര സമിതിക്കാര്‍ ആരോപിച്ചു.ഇത് തങ്ങള്‍ പരിശോധിച്ചപ്പോള്‍ യഥാര്‍ഥ റിപോര്‍ടുമായി യോജിക്കുന്നതല്ലെന്ന് വ്യക്തമായി. ഇത് ജില്ലാ കലക്ടറെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് തങ്ങള്‍ പറയുന്നതും അവര്‍ പറയുന്നതും റിപോര്‍ടാക്കി മന്ത്രാലയത്തിന് അയക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് റിപോട് നല്‍കിയത് കമ്പനിക്ക് അനൂകൂലമായിട്ടായിരുന്നു.തങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ തയാറായിട്ടില്ല.

പദ്ധതി നടപ്പാക്കുമ്പോള്‍ കോംപൗണ്ടിനുള്ളിലെ സുരക്ഷയെക്കുറിച്ചാണ് ഇവര്‍ പറയുന്നത് എന്നാല്‍ ഇതിന് പുറത്ത് 2.8 കിലോമിറ്റര്‍ ജെട്ടിയിലേക്കുള്ള ഉപരിതല പൈപ്പ് ലൈനില്‍ അഞ്ച് എം എം ഉള്ള ഒരു ദ്വാരം വീണാല്‍ രണ്ടര കിലോമീറ്റര്‍ ഗ്യാസ് വ്യാപിക്കുമെന്ന് അവര്‍ തന്നെ അവരുടെ പഠന റിപോര്‍ടില്‍ എഴുതിവെച്ചിരിക്കുന്നു.അത് കള്ള റിപോര്‍ട്ടാണ്. തങ്ങള്‍ വിദഗ്ദരെ വെച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായത് മൂന്നര കിലോമീറ്ററാണ് ആഘാത പരിധിയെന്നാണ്.സ്‌ക്വയര്‍ കിലോമീറ്റര്‍ കണക്കാക്കിയാല്‍ 52 സ്‌ക്വയര്‍ കിലോമീറ്ററാണ് ഇതിന്റെ ആഘാത പരിധി. ഇവിടെ ഒരു വാതക ചോര്‍ചയുണ്ടായാല്‍ അത് എങ്ങനെ പരിഹരിക്കാമെന്ന് ഇവര്‍ തങ്ങളോട് പറയണം.രാത്രിയില്‍ ഒരു ചോര്‍ചയുണ്ടായാല്‍ രണ്ടു മൂന്നു ചെറിയ ഇടവഴിയും ചെറിയ റോഡും മാത്രമുള്ള ഇവിടെ നിന്നും പ്രദേശവാസികളെ എങ്ങനെ ഒഴിപ്പിക്കുമെന്ന പദ്ധതി തയാറാക്കേണ്ട ചുമതല ദുരന്തനിവാരണ വകുപ്പിനാണ്. അതിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്.ജില്ലയില്‍ അതിന്റെ ഉത്തരവാദിത്വം കലക്ടര്‍ക്കാണ്.ഇതിനൊന്നും ഉത്തരം നല്‍കാതെ രാത്രിയില്‍ പോലിസ് സന്നാഹത്തോടെയെത്തി തങ്ങളുടെ സമരപന്തല്‍ പൊളിച്ചു മാറ്റി നട്ടെല്ലില്ലാത്ത പ്രവര്‍ത്തിയാണ് മുഖ്യമന്ത്രി കാട്ടിയത്.ജനങ്ങളെ ബന്ധിയാക്കി പദ്ധതി നടപ്പിലാക്കാനാണ് ശ്രമമെങ്കില്‍ അതിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ഇവര്‍ പറയുന്നു.പുതിയ സമരമുഖമാണ് ഇന്ന് തങ്ങള്‍ തുറക്കുന്നതെന്നും .ശനിയാഴ്ച പദ്ധതി പ്രദേശത്തേയക്ക് കുടുംബങ്ങളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും ഇവര്‍ പറയുന്നു.എന്തു നിരോധാനാജ്ഞ പ്രഖ്യാപിച്ചാലും അതിനെ പുതുവൈപ്പിലെ ജനത മറികടക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it