എല്‍ദോ എബ്രാഹം എംഎല്‍എയുടെ കൈ പോലിസ് അടിച്ചൊടിച്ചു; ലാത്തിച്ചാര്‍ജില്‍ സിപി ഐ ജില്ലാ സെക്രട്ടറിയടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഇടതു കൈയാണ് ഒടിഞ്ഞിരിക്കുന്നത്.പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ പുറത്ത് അടിയേറ്റ എല്‍ദോയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കൈയ്ക്ക് വേദന അനുഭവപ്പെടുന്നതായി പറഞ്ഞതോടെ നടത്തിയ പരിശോധനയിലാണ് ഇടത് കൈയ്ക്ക് ഒടിവു സംഭവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ വിദഗ്ദ ചികില്‍സയക്കായി സ്വകാര്യ ആശുപത്രിയിലേക്ക്് മാറ്റി.എല്‍ദോ ഏബ്രാഹമിനെകൂട്ടാതെ സിപി ഐ ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ ,ജില്ലാ എക്‌സികുട്ടീവ് അംഗം ടി സി സന്‍ജിത്തിനും മര്‍ദനമേറ്റു. സിപി ഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ തലയക്ക് പിന്നില്‍ ലാത്തിയുടെ അടിയേറ്റു.സുഗതന്റെ ഇടതു കൈക്ക് ഒടിവുണ്ട് ,സഞ്ജിതിന്റെ തലയ്ക്കാണ് പരിക്ക്.എറണാകുളം എസിപി കെ ലാല്‍ജി, സെന്‍ട്രല്‍ എസ് ഐ വിപിന്‍ദാസ് എന്നിവര്‍ക്കും കൈക്കു പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്‍ദോ എബ്രാഹം എംഎല്‍എയുടെ കൈ പോലിസ് അടിച്ചൊടിച്ചു; ലാത്തിച്ചാര്‍ജില്‍ സിപി ഐ ജില്ലാ സെക്രട്ടറിയടക്കം നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: വൈപ്പിന്‍ ഗവ. കോളജിലുണ്ടായ എസ് എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ പോലിസ് പക്ഷാപാതപരമായ നിലപാട് സ്വീകരിച്ചുവെന്നും ഞാറയ്ക്കല്‍ സി ഐക്കെതിരെ നടപടിയെടുക്കണമെന്നൂവാശ്യപ്പെട്ട് സി പി ഐ എറണാകുളം ഡി ഐ ജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹമിന്റെ കൈ ഒടിഞ്ഞു. ഇടതു കൈയാണ് ഒടിഞ്ഞിരിക്കുന്നത്.പോലിസിന്റെ ലാത്തിച്ചാര്‍ജില്‍ പുറത്ത് അടിയേറ്റ എല്‍ദോയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് കൈയ്ക്ക് വേദന അനുഭവപ്പെടുന്നതായി പറഞ്ഞതോടെ നടത്തിയ പരിശോധനയിലാണ് ഇടത് കൈയ്ക്ക് ഒടിവു സംഭവിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ വിദഗ്ദ ചികില്‍സയക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എല്‍ദോ ഏബ്രാഹമിനെകൂട്ടാതെ സിപി ഐ ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ ,ജില്ലാ എക്‌സികുട്ടീവ് അംഗം ടി സി സന്‍ജിത്തിനും മര്‍ദനമേറ്റു. സിപി ഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെ തലയക്ക് പിന്നില്‍ ലാത്തിയുടെ അടിയേറ്റു.സുഗതന്റെ ഇടതു കൈക്ക് ഒടിവുണ്ട് ,സഞ്ജിതിന്റെ തലയ്ക്കാണ് പരിക്ക് .ജില്ലാപഞ്ചായത്ത് അംഗവും സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ അസ്ലഫ് പാറേക്കാടന്‍ ,ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ലോക്കല്‍ സെക്രട്ടറിയുമായ പി കെ സതീഷ്‌കുമാര്‍ ,സി പി ഐ ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി ആല്‍വിന്‍ സേവ്യര്‍ ,എ ഐ എസ് എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിഎന്‍ എം ജയരാജ് .എ ഐ വൈ എഫ് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി വി വി വിനു ,പറവൂര്‍ മണ്ഡലംജോയിന്റ് സെക്രട്ടറി സിറാജ് എം എ ,കൊച്ചി മണ്ഡലം വൈസ് പ്രെസിഡന്‍ഡ് അഫ്‌സല്‍ ,ജില്ല കമ്മിറ്റി അംഗമായ കെ വി മുരുകേഷ് ,സി പി ഐ പ്രവര്‍ത്തകരായ ജോണ്‍ മുക്കത് .കെ കെ പ്രദീപ്കുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റു.ഇവരെക്കൂടാതെ എറണാകുളം എസിപി കെ ലാല്‍ജി, സെന്‍ട്രല്‍ എസ് ഐ വിപിന്‍ദാസ് എന്നിവര്‍ക്കും കൈക്കു പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top