Sub Lead

' ബിജെപി തങ്ങളെ രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ട '; പൗരത്വബില്ലിനെതിരെ എറണകുളത്ത് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍

ജില്ലയിലെ കോളജ് വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി നടന്നത്.രാജേന്ദ്രമൈതാനിയില്‍ സംഗമിച്ച വിദ്യാര്‍ഥികള്‍ മേനക, ഹൈകോര്‍ട്ട്, കച്ചേരിപ്പടി വഴി പ്രതിഷേധ റാലിയായി റിസര്‍വ് ബാങ്കിന് മുന്നിലെത്തി. ആയിരത്തിലധികം വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ദേശീയ പതാക കൈയിലേന്തി മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രകടനം. കേന്ദ്രത്തിന്റെ സംഘപരിവാര്‍ വല്‍കരണത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നും രാജ്യസ്നേഹം ബിജെപി തങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടന്നും അവര്‍ വിളിച്ചുപറഞ്ഞു

 ബിജെപി  തങ്ങളെ രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ട ; പൗരത്വബില്ലിനെതിരെ എറണകുളത്ത് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ച് വിദ്യാര്‍ഥികള്‍
X

കൊച്ചി: പൗരത്വ നിയമഭേദഗതിക്കെതിരെ എറണാകുളത്തെ വിവിധ കോളജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എറണാകുളം കലൂരിലെ റിസര്‍വ് ബാങ്ക് ഓഫിസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.ജില്ലയിലെ കോളജ് വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി നടന്നത്.രാജേന്ദ്രമൈതാനിയില്‍ സംഗമിച്ച വിദ്യാര്‍ഥികള്‍ മേനക, ഹൈകോര്‍ട്ട്, കച്ചേരിപ്പടി വഴി പ്രതിഷേധ റാലിയായി റിസര്‍വ് ബാങ്കിന് മുന്നിലെത്തി. ആയിരത്തിലധികം വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ദേശീയ പതാക കൈയിലേന്തി മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രകടനം. കേന്ദ്രത്തിന്റെ സംഘപരിവാര്‍ വല്‍കരണത്തില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നും രാജ്യസ്നേഹം ബിജെപി തങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടന്നും അവര്‍ വിളിച്ചുപറഞ്ഞു.

ഗവ. ലോകോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളജ്, കൊച്ചിന്‍ യൂനിവേഴ്സിറ്റി,സെന്റ്.തെരേസാസ് കോളജ്, സെന്റ്.ആല്‍ബര്‍ട്ട്സ് കോളജ്, കളമശേരി ഗവ.പോളിടെക്നിക്, ഇലാഹിയ കോളജ് മൂവാറ്റുപുഴ, കെഎംഇഎ എടത്തല, രാജഗിരി കോളജ്, തഅല്‍ അമീന്‍ കോളജ് എന്നിങ്ങനെ 30 ഓളം കോളജുകളിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. ജാമിയ മില്ലിയ, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, ഡല്‍ഹി യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യവുമായി എത്തി. രാജേന്ദ്രമൈതാനത്ത് ഒരുമിച്ചുകൂടിയ വിദ്യാര്‍ഥികള്‍ പൗരത്വ നിയമ ഭേദഗതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. റിസര്‍വ് ബാങ്കിന് മുന്നിലെത്തിയ വിദ്യാര്‍ഥികള്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ജാമിയ മില്ലിയ വിദ്യാര്‍ഥി പ്രതിനിധി എന്‍ എസ് അബ്ദുല്‍ ഹമീദ്, കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അജ്മല്‍, മഹാരാജാസ് വിദ്യാര്‍ഥി പ്രതിനിധി കബനി , എടത്തല അല്‍അമീന്‍ കോളജ് വിദ്യാര്‍ഥി ശരത്, ഗവ.ലോകോളജ് വിദ്യാര്‍ഥിനി ഷംന സംസാരിച്ചു.

Next Story

RELATED STORIES

Share it