Sub Lead

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി;എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മെത്രാപോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്

അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. നേരത്തെ അതിരൂപതയുടെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്തിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പുതിയ നിയമനം നല്‍കി.മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യരുപതയുടെ മെത്രാനായും മാര്‍ ജോസ് പുത്തന്‍ വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു.

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി;എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല  മെത്രാപോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒഴിവാക്കി.മാണ്ഡ്യ രൂപതയുടെ മെത്രാനും സിനഡിന്റെ സെക്രട്ടറിയുമായ മാര്‍ ആന്റണി കരിയിലിനെ അതിരൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാര്‍(മെത്രാപോലീത്തന്‍ വികാരി)ആയി നിയമിച്ചു.അതേ സമയം അതിരൂപതയുടെ അധ്യക്ഷ സ്ഥാനത്ത് മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും.മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാര്‍ ആയി നിയമിതനായ മാര്‍ ആന്റണി കരിയിലിന് ആര്‍ച്ച് ബിഷപ് പദവിയും നല്‍കിയിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവന്ന സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വത്തിക്കാന്റെ അംഗീകാരത്തോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ ആന്റണി കരിയിലിന് ആര്‍ച്ച് ബിഷപ് എന്ന അധികാരവും മാര്‍പാപ്പ നല്‍കിയതായും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.അതിരൂപതയിലെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ടിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പുതിയ നിയമനവും സിനഡ് നല്‍കി.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യരുപതയുടെ മെത്രാനായും മാര്‍ ജോസ് പുത്തന്‍ വീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു.ഇത് സംബന്ധിച്ച പ്രഖ്യാപനവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തി.മേജര്‍ ആര്‍ച്ച് ബിഷപിന് സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഉള്ളതിനാല്‍ എറണാകുളം-അങ്കമാലി അതിരൂപതുയടെ ഭരണച്ചുമതല കൂടി നിര്‍വഹിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണെന്ന കാര്യം പലസന്ദര്‍ഭങ്ങളിലും സിനഡ് ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.2007 മുതല്‍ തുടങ്ങിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമായത്.പ്രത്യേക അധികാരങ്ങളോടുകൂടിയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ പുതിയ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാറിനെ നിയമിച്ചിരിക്കുന്നതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്ന മാര്‍ഗ രേഖ സിനഡ് അംഗീകരിച്ചു. സാവകാശം ഇത് സഭയുടെ പ്രത്യേക നിയമത്തിന്റെ ഭാഗമാകും

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാധാരണ ഭരണത്തിന്റെ ഉത്തരവാദിത്വം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാര്‍ നായിരിക്കും.മേജര്‍ ആര്‍ച്ച് ബിഷപ് അതിരൂപതയുടെ മെത്രാപോലീത്തയായി തുടരുന്നതിനാല്‍ പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനു മുമ്പായി മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാര്‍ അതിരൂപതയുടെ അധ്യക്ഷനുമായി കൂടിയാലോചന നടത്തണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.അതേ സമയം അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളടക്കം സാധാരണ ഭരണ നിര്‍വഹിക്കാന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ വികാര്‍ ന് പൂര്‍ണ ഉത്തരവാദിത്വം ഉണ്ടായിരിക്കും.സിവില്‍ നിയമമനുസരിച്ച് അതിരൂപതയെ പ്രതിനിധീകരിക്കുന്നതും രേഖകളില്‍ ഒപ്പുവെയ്ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ ഉത്തരവാദിത്വമായിരിക്കുമെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ്് പാംപ്ലാനി അറിയിച്ചു.

Next Story

RELATED STORIES

Share it