Sub Lead

നെട്ടൂരില്‍ യുവാവിനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയ സംഭവം: പോലിസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

കുമ്പളം മാന്നനാട്ട് വീട്ടില്‍ എം എസ് വിദ്യന്റെ മകന്‍ അര്‍ജുന്‍ (20)നെയാണ് നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പില്‍ കൊന്ന് ചവിട്ടി താഴ്ത്തിയ ശേഷം കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയില്‍ കണ്ടെത്തിയത്. പോലിസിന്റെ അനാസ്ഥയാണ് സ്ഥിതി ഇത്രയം രൂക്ഷമാക്കിയത്.തങ്ങള്‍ പോലിസിനു പിടിച്ചു നല്‍കിയ പ്രതികളെ ആദ്യം വിട്ടയക്കുകയാണ് പോലിസ് ചെയ്തത്

നെട്ടൂരില്‍ യുവാവിനെ കൊന്നു ചതുപ്പില്‍ താഴ്ത്തിയ സംഭവം: പോലിസിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്
X

കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പോലിസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവും ബന്ധുക്കളും രംഗത്ത്. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം എസ് വിദ്യന്റെ മകന്‍ അര്‍ജുന്‍ (20)നെയാണ് നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പില്‍ കൊന്ന് ചവിട്ടി താഴ്ത്തിയ ശേഷം കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ അഞ്ചു പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജൂലൈ രണ്ട് മുതലാണ് അര്‍ജുനെ കാണാതായത് അന്ന് തന്നെ തങ്ങള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം സംശയിക്കുന്ന പ്രതികളെ വിളിച്ചുവരുത്തിയശേഷം പോലിസിനു കൈമാറുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ പ്രതികളുടെ വാക്ക് വിശ്വസിച്ച് പോലിസ് ഇവരെ വിട്ടയക്കുകയാണ് ചെയ്തതെന്നും കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് വിദ്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അര്‍ജുന്റെ സുഹൃത്തായ എബിന്‍ അര്‍ജുനുമൊത്ത് ബൈക്കില്‍ പോകവെ കളമശേരിയിലുണ്ടായ അപകടത്തില്‍ നേരത്തെ മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന നിപിന്‍ അര്‍ജുനോട് പ്രതികാരം ചെയ്യുമെന്ന് പലരോടും പറഞ്ഞിരുന്നതായി അറിയാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്.അര്‍ജുന്‍ പുറകിലിരിക്കുകയായിരുന്നു. കളമശേരിയില്‍ വെച്ച് മറ്റൊരു വാഹനത്തിന്റെ പുറകിലിടിച്ചാണ് അപകടുണ്ടായത് അപക്ടത്തില്‍ അര്‍ജുനും ഗുരതരമായി പരിക്കേറ്റിരുന്നു.ഒട്ടേറം പണം മുടക്കി ചികില്‍സിച്ചാണ് അര്‍ജുനെ രക്ഷപെടുത്തിയതെന്നും വിദ്യന്‍ പറഞ്ഞു.അര്‍ജുനെ കൊലപ്പെടുത്തിയത് റോണി,നിപിന്‍ എന്നിവര്‍ ചേര്‍ന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.ഇവരെക്കൂടാതെ മറ്റു രണ്ടു സുഹൃത്തുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നും റോണിയും നിപിനും ചേര്‍ന്ന് അര്‍ജുനെ ചെയ്യുന്നത് കണ്ടിട്ട് തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്ന് ഇവര്‍ പറഞ്ഞതായും അര്‍ജുന്റെ പിതാവ് വിദ്യന്‍ പറയുന്നു.

ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതാകുന്നത് അന്ന് തന്നെ കൊലപാതകം നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും വിദ്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസിന് അന്നു തന്നെ പരാതി കൊടുത്തിരുന്നതാണ്. അര്‍ജുന്റെ മൊബൈല്‍ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ ആലുവയില്‍ കാണിക്കുന്നുണ്ട് കൂട്ടുകാരാരെങ്കിലും പോയി അന്വേഷിക്കണമെന്നാണ് പോലിസ് പറഞ്ഞത്.പിറ്റേദിവസം പോലിസിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് കോതമംഗലം വാരപ്പെട്ടിയില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചു എന്നൊക്കെയാണ്.തുടര്‍ന്ന് തങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് ജൂലൈ അഞ്ചിന് റോണിയെയും നിപിനെയും ഫോണില്‍ താന്‍ വിളിച്ചു വരുത്തി കാര്യം തിരക്കി തുടര്‍ന്ന് ഇവരെ പോലിസിനു കൈമാറി.എന്നാല്‍ പോലിസ് ഇവരെ ചോദ്യം ചെയ്ത ശേഷം അവര്‍ പറയുന്നത് കേട്ട് വിട്ടയച്ചു.അര്‍ജുന് കഞ്ചാവ് സംഘങ്ങളടക്കം ഒരുപാടുപേരുമായി ബന്ധമുണ്ടെന്നും അവരാരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കുമെന്നൊക്കെയാണ് റോണിയും നിപിനും പോലിസിനോട് പറഞ്ഞത്. പോലിസ് അത് വിശ്വസിച്ച് വിട്ടയച്ചു.

ഇതിനു ശേഷം വീണ്ടും എ എസ് ഐ വീട്ടില്‍ വന്നു അപ്പോഴും താന്‍ എല്ലാകാര്യവും അദ്ദേഹത്തോട് പറഞ്ഞു.പിന്നീട് അദ്ദേഹം പോയി.തുടര്‍ന്ന് അര്‍ജുന്റെ വിവരം വല്ലതും ലഭിച്ചോയെന്നറിയാന്‍ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ പോലിസൂകാര്‍ കണിയാന്മാരാണോ എന്നാണ് ചോദിച്ചതെന്നും വിദ്യന്‍ പറഞ്ഞു. ജൂലൈ രണ്ടിന് നിപിനാണ് അര്‍ജുനെ ഫോണില്‍ വിളിച്ചു വിട്ടില്‍ നിന്നും കൊണ്ടുപോയത്. തങ്ങള്‍ പറഞ്ഞുകൊടുത്ത വിവര പ്രകാരം ആദ്യമേ തന്നെ പോലീസ് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ സ്ഥിതി ഇത്രയും ഗുരുതരമാകുമായിരുന്നില്ല. മൃതദേഹം തിരിച്ചറിയാന്‍ പോലും വയ്യാത്ത വിധത്തില്‍ അഴുകിയിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it