Sub Lead

ചേരിപ്പോര് തുടരുന്നു;സഭയുടെ എല്ലാ മേഖലകളിലും ജാഗ്രത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാളിന്റെ ഇടയലേഖനം

വന്നുപോയ പോരായ്മകളെ എളിമയോടെ അംഗീകരിക്കാം.തെറ്റിദ്ധാരണകളെയും വിമര്‍ശനങ്ങളെയും എതിര്‍പുകളെയും ക്രിസ്തുശൈലിയില്‍ സ്വീകരിക്കാന്‍ സാധിക്കണമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.അതേ സമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഏല്‍പ്പിച്ചതിനെതിരെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധത്തിലാണ്.മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരികെ നല്‍കിയതിനൊപ്പം മാര്‍ സെബസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അതിരൂപതയുടെസഹായമെത്രാന്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റും ചെയ്തിരുന്നു.അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരയ വൈദികരും വിശ്വാസികളും

ചേരിപ്പോര് തുടരുന്നു;സഭയുടെ എല്ലാ മേഖലകളിലും ജാഗ്രത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാളിന്റെ ഇടയലേഖനം
X

കൊച്ചി: കര്‍ദിനാള്‍ അനുകൂല,വിരുദ്ധ പക്ഷങ്ങള്‍ തമ്മിലുള്ള ചേരിപ്പോരു രൂക്ഷമായി തുടരുന്നതിനിടയില്‍ പോരായ്മകള്‍ അംഗീകരിച്ച് സഭയുടെ എല്ലാ മേഖലകളിലും ജാഗ്രത ഉറപ്പാക്കണമെന്ന് ചൂണ്ടികാട്ടി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം.എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാര്‍പാപ്പ വീണ്ടും അതിരൂപതയുടെ ചുമതല നല്‍കിയതിനു പിന്നാലെ ഇന്ന് ദേവാലയങ്ങളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏതൊരു പ്രേക്ഷിത പ്രവര്‍ത്തനവും ആത്മാര്‍ഥതയോടെ ഏറ്റെടുക്കുകയും പ്രതിബദ്ധതയോടെ തുടരുകയും ചെയ്യണമെങ്കില്‍ അയച്ചവനോടുള്ള വിശ്വസ്തതയും സജീവമായി നിലനിര്‍ത്തണം. ആധുനിക സമൂഹത്തിന്റെ പ്രായോഗിക സംസ്‌കാരത്തില്‍ ചില തത്വചിന്തകളും ദൈവശാസ്ത്ര സമീപനങ്ങളും ഈ വിശ്വസ്തതയ്ക്ക് എതിരായ നില്‍ക്കുന്നുണ്ട്.ആദിമ സഭയിലുണ്ടായിരുന്ന പങ്കുവെയ്ക്കല്‍ മനോഭാവം വിവിധസഭാസംവിധാനങ്ങളിലും സ്ഥാപനങ്ങളുടെ നടത്തിപ്പിലും വിഭവങ്ങള്‍ കൈകാര്യചെയ്യുന്നതിലും നയരൂപീകരണത്തിലും കുടുതല്‍ പ്രകടമാകേണ്ടതുണ്ട്.സഭയുടെ എല്ലാ മേഖലകളിലും ജാഗ്രത ഉറപ്പുവരുത്താന്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണം. വന്നുപോയ പോരായ്മകളെ എളിമയോടെ അംഗീകരിക്കാം.തെറ്റിദ്ധാരണകളെയും വിമര്‍ശനങ്ങളെയും എതിര്‍പുകളെയും ക്രിസ്തുശൈലിയില്‍ സ്വീകരിക്കാന്‍ സാധിക്കണം.ആഗസ്തില്‍ നടക്കുന്ന മെത്രാന്‍ സിനഡിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നു.

അതേ സമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഏല്‍പ്പിച്ചതിനെതിരെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധത്തിലാണ്.മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതല തിരികെ നല്‍കിയതിനൊപ്പം മാര്‍ സെബസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അതിരൂപതയുടെസഹായമെത്രാന്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റും ചെയ്തിരുന്നു.അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരയ വൈദികരും വിശ്വാസികളും. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇവര്‍ പ്രമേയം പാസാക്കിയിരുന്നു.വരും ദിവസം തന്നെ ഇത് വത്തിക്കാനിലേക്ക് അയച്ചു കൊടുക്കുമെന്നും ഇവര്‍ പറഞ്ഞു.ഒരു കാരണവും വ്യക്തമാക്കാതെയാണ് മാര്‍ സെബസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റു ചെയ്തിരിക്കുന്നത്.ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന് ചില നടപടിക്രമങ്ങള്‍ ഉണ്ട്.അത് പാലിക്കാതെയാണ് ചെയ്തിരിക്കുന്നത്.ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വൈദികര്‍ വ്യക്തമാക്കുന്നു.

കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍ നിന്നും നീക്കിയപ്പോള്‍ പകരം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റായി നിയോഗിച്ചിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ റിപോര്‍ട് പ്രകാരമാണ് നിലവിലെ നടപടിയെന്ന് തരത്തില്‍ കര്‍ദിനാള്‍ അനൂകൂല പക്ഷം നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. തന്റെ റിപോര്‍ട് പ്രകാരമുള്ള നടപടിയല്ല ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് മാര്‍ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ റിപോര്‍ടില്‍ ആഗസ്തില്‍ ചേരുന്ന സിനഡില്‍ മാത്രമെ തുടര്‍ നടപടികളുണ്ടാകുകയുള്ളുവെന്നും കര്‍ദിനാള്‍ വിരുദ്ധ പക്ഷക്കാരായ വൈദികര്‍ വ്യക്തമാക്കുന്നു.അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്വാഭാവിക നടപടിയെന്ന നിലയിലാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വീണ്ടും ചുതല നല്‍കിയത്.എന്നാല്‍ ഇത് റിപോര്‍ടിന്റെ ഭാഗമായുള്ള നടപടിയാണെന്ന് വിധത്തില്‍ വിശ്വാസികളെ തെറ്റദ്ധിരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കുണ്ടായിരുന്ന അധികാരം പോലും നിലവില്‍ കര്‍ദിനാളിന് നല്‍കിയിട്ടില്ല. എല്ലാ കാര്യവും സ്ഥിരം സിനഡിനോട് ആലോചിച്ചു മാത്രമെ ചെയ്യാന്‍ കഴിയുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്തില്‍ ചേരുന്ന സിനഡിനു ശേഷം മാത്രമെ കര്‍ദിനാളുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it