Sub Lead

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു ശതമാനം ഉയര്‍ത്തി

50 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ആരോഗ്യ മേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ വേതനം ഇരട്ടിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ  ക്ഷാമബത്ത അഞ്ചു ശതമാനം ഉയര്‍ത്തി
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അഞ്ചു വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്ഷാമ ബത്ത 12 ശതമാനത്തില്‍നിന്ന് 17 ശതമാനം ആയാണ് ഉയര്‍ത്തുക. ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനം ആണിതെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിച്ച് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ആരോഗ്യ മേഖലയിലെ ആശാ വര്‍ക്കര്‍മാരുടെ വേതനം ഇരട്ടിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആയിരത്തില്‍നിന്ന് രണ്ടായിരം ആയാണ് ഇവരുടെ വേതനം വര്‍ധിപ്പിക്കുക.പ്രധാനന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ ചേര്‍ക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30ലേക്ക് നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കശ്മീരില്‍നിന്നു പലായനം ചെയ്ത പണ്ഡിറ്റ് കുടുംബങ്ങള്‍ക്കുള്ള ധനസഹായ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. ഇവര്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കും.


Next Story

RELATED STORIES

Share it