Sub Lead

ജാമിഅ വിദ്യാർഥികൾക്കെതിരേ ഡൽഹി പൊലീസ് വിഷ സ്പ്രേ പ്രയോ​ഗിച്ചെന്ന് ബ്രി‍ട്ടീഷ് മാധ്യമമായ ടെല​ഗ്രാഫ്

പെപ്പർ സ്പ്രേ പ്രയോ​ഗിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളാണ് ആശുപത്രിയിൽ എത്തിയവർക്കുള്ളതെന്ന് ഡോക്ടർ പറഞ്ഞു.

ജാമിഅ വിദ്യാർഥികൾക്കെതിരേ ഡൽഹി പൊലീസ് വിഷ സ്പ്രേ പ്രയോ​ഗിച്ചെന്ന് ബ്രി‍ട്ടീഷ് മാധ്യമമായ ടെല​ഗ്രാഫ്
X

ന്യൂഡൽഹി: ജാമിഅ വിദ്യാർഥികൾക്കെതിരേ ഡൽഹി പൊലീസ് വിഷ സ്പ്രേ പ്രയോ​ഗിച്ചെന്ന് ബ്രി‍ട്ടീഷ് മാധ്യമമായ ടെല​ഗ്രാഫ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേയാണ് ഡൽഹി പൊലീസിന്റെ ഈ ക്രൂര നടപടി. സംഘർഷത്തിൽ പ്രതിഷേധക്കാർക്കെതിരേ വിഷമടങ്ങിയ കെമിക്കൽ സ്പ്രേ പ്രയോ​ഗിച്ചതായി ഒരു ഡോക്ടർ സ്ഥിരീകരിച്ചതായി ടെല​ഗ്രാഫ് റിപോർട്ട് ചെയ്തു.

സംഘർഷത്തിനിടയിൽ ബോധരഹിതരായി വീണ 30ലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിരവധി പേർക്ക് തലകറക്കവും മനംപുരട്ടലും ഉണ്ടായതായി പരാതിപ്പെടുകയായിരുന്നു. പെപ്പർ സ്പ്രേ പ്രയോ​ഗിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളാണ് ആശുപത്രിയിൽ എത്തിയവർക്കുള്ളതെന്ന് ഡോക്ടർ പറഞ്ഞു.

പലർക്കും നെഞ്ച് വേദനയും വയറു വേദനയും ശ്വാസ തടസവുമുള്ളതായി ചികിത്സാവേളയിൽ ബോധ്യപ്പെട്ടതായി വിദ്യാർഥികളെ ചികിത്സിച്ച അൽഷിഫ ആശുപത്രിയിലെ ഡോക്ടർ അസീമിനെ ഉദ്ധരിച്ചാണ് ടെല​ഗ്രാഫ് റിപോർട്ട് ചെയ്തിരിക്കുന്നത്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികൾ ഇന്നലെ ഉച്ചയോടെ പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥിനികളെ അടക്കം ഡൽഹി പോലിസ് സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.


Next Story

RELATED STORIES

Share it