Top

ബംഗളൂരു കലാപത്തിന് കാരണം പ്രവാചക നിന്ദയ്ക്കെതിരേ നടപടിയെടുക്കാൻ വൈകിയത് : കോൺഗ്രസ്

എസ്ഡിപിഐ ഇതിന് പിന്നിലുണ്ടെന്നുമുള്ള കർണാടക മന്ത്രി സിടി രവിയുടെ പ്രസ്താവന നിരുത്തരവാദപരവും വ്യാജവുമാണ്.

ബംഗളൂരു കലാപത്തിന് കാരണം പ്രവാചക നിന്ദയ്ക്കെതിരേ നടപടിയെടുക്കാൻ വൈകിയത് : കോൺഗ്രസ്

ബംഗളൂരു: സാമൂഹിക മാധ്യമത്തിലൂടെ പ്രവാചക നിന്ദ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരേ പോലിസ് നടപടി വൈകിയതാണ് ബംഗളൂരു കലാപത്തിന് കാരണമായതെന്ന് കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ്.

ഒരു വ്യക്തി സാമൂഹിക മാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടെങ്കിലും പോലിസ് ഉടനടി നടപടിയെടുത്തില്ല. പോലിസ് നടപടിയുടെ കാലതാമസമാണ് പ്രദേശത്ത് സംഘർഷങ്ങൾക്ക് കാരണമായത്. പോസ്റ്റ് ചെയ്തവർക്കെതിരേ ഉടൻ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും അഹമ്മദ് എഎൻഐയോട് പറഞ്ഞു.

കലാപം ആസൂത്രിതമാണെന്നും എസ്ഡിപിഐ ഇതിന് പിന്നിലുണ്ടെന്നുമുള്ള കർണാടക മന്ത്രി സിടി രവിയുടെ പ്രസ്താവന നിരുത്തരവാദപരവും വ്യാജവുമാണ്. അത്തരം പ്രസ്താവനകളോട് ഞങ്ങൾ യോജിക്കുന്നില്ല. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എം‌എൽ‌എ ശ്രീനിവാസ് മൂർത്തിയുടെ അനന്തരവൻ നവീൻ പോസ്റ്റ് ചെയ്ത പ്രവാചക നിന്ദ പോസ്റ്റിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി കിഴക്കൻ ബം​ഗളൂരുവിൽ കലാപം നടക്കുകയും, മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് പോലിസിന് നേരെ വെടിവയ്പ്പ്, കല്ലേറ് എന്നീ കുറ്റങ്ങൾ ചുമത്തി 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it