Sub Lead

ഛത്തീസ്ഗഢില്‍ അദാനി ഗ്രൂപ്പിന്റെ ഖനന പദ്ധതിക്കെതിരെ ആദിവാസികള്‍ അനിശ്ചിതകാല പ്രക്ഷോഭത്തില്‍

ന്തേവാഡ, സുക്മ, ബീജാപ്പൂര്‍ ജില്ലകളിലെ 200 ഗ്രാമങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആദിവാസികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 7 വെള്ളിയാഴ്ചയാണ് അനിശ്ചിതകാല ധര്‍ണ ആരംഭിച്ചത്. അദാനി ഗ്രൂപ്പ് നടത്തുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.

ഛത്തീസ്ഗഢില്‍ അദാനി ഗ്രൂപ്പിന്റെ ഖനന പദ്ധതിക്കെതിരെ ആദിവാസികള്‍ അനിശ്ചിതകാല പ്രക്ഷോഭത്തില്‍
X

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ അദാനി ഗ്രൂപ്പിന്റെ ഖനന പദ്ധതിക്കെതിരെ പതിനായിരക്കണക്കിന് ആദിവാസികള്‍ പ്രത്യക്ഷ സമരത്തില്‍. ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ആരംഭിച്ച അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിട്ടു. തിങ്കളാഴ്ച സംയുക്ത് പഞ്ചായത്ത് ജന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കിരണ്ഡൂലിലെ പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍എംഡിസി) ഘരാവോ ചെയ്തു.

ദന്തേവാഡ, സുക്മ, ബീജാപ്പൂര്‍ ജില്ലകളിലെ 200 ഗ്രാമങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആദിവാസികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 7 വെള്ളിയാഴ്ചയാണ് അനിശ്ചിതകാല ധര്‍ണ ആരംഭിച്ചത്. അദാനി ഗ്രൂപ്പ് നടത്തുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവെക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. ഇവിടെ ഖനനം ആരംഭിച്ചാല്‍ ഹസ്ഡി അരണ്ടിലെ വനം മുഴുവനായി നശിപ്പിക്കപ്പെടുമെന്നും അവര്‍ പറയുന്നു.

ആദിവാസികള്‍ ഈ മലനിരകളെ ദൈവമായാണ് കാണുന്നത്, അവരുടെ ഗോത്രാചാര പ്രകാരം പ്രാര്‍ത്ഥനകള്‍ നടക്കുന്ന മേഖലയിലാണ് ഖനി തുടങ്ങുവാനായി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഖനന പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ ജല സ്രോതസ്സുകളെ സാരമായി ബാധിക്കുമെന്നും നദികള്‍ വറ്റിവരണ്ടുപോകാന്‍ ഇടയാക്കുമെന്നും ആദിവാസികള്‍ പറയുന്നു.

2008 ല്‍ ഛത്തീസ്ഗഡ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (സിഎംഡിസി) നാഷണല്‍ മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും സംയുക്ത സംരംഭമായി എന്‍സിഎല്‍ രൂപീകരിച്ചു. 2015 ലാണ് ഈ സ്ഥാപനത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നത്. 413.74 ഹെക്ടര്‍ ഭൂമിയില്‍ നിന്നായി 10 ദശലക്ഷം ടണ്‍ ഇരുമ്പയിര് ഖനനം ചെയ്യാനായിരുന്നു അനുമതി. എന്നാല്‍ ഖനനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍.സി.എല്‍ അദാനി എന്റര്‍െ്രെപസസിനെ ആഗോള ടെണ്ടര്‍ വിളിച്ച് ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പിന് ഖനനത്തിനുള്ള കരാര്‍ നല്‍കിയത് 2018 ലായിരുന്നു.

Next Story

RELATED STORIES

Share it