Sub Lead

37 രാജ്യങ്ങള്‍ക്ക് കൂടി മെഡിക്കല്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ച് ക്യൂബ

നിലവില്‍ 59 രാജ്യങ്ങള്‍ക്ക് ക്യൂബ മെഡിക്കല്‍ സഹായം നല്‍കുന്നുണ്ട്

37 രാജ്യങ്ങള്‍ക്ക് കൂടി മെഡിക്കല്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ച് ക്യൂബ
X

ഹവാന: ലോകമൊട്ടാകെ കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ 37 രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ച് ക്യൂബ. കൊവിഡില്‍ പ്രതിസന്ധിയിലാഴ്ന്ന ഇറ്റലിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതിന് പിന്നാലെയാണ് ക്യൂബയുടെ പുതിയ തീരുമാനം.

ക്യൂബന്‍ ഡോക്ടര്‍മാര്‍ അവരെ ഏല്‍പിച്ചിരിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്നുണ്ടെന്നും സ്വയ രക്ഷക്കും പരിചരണത്തിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ടെന്നും മിന്‍സാപ്പ് സെന്‍ട്രല്‍ യൂനിറ്റ് ഓഫ് മെഡിക്കല്‍ കൊളാബ്രേഷന്‍ ഡയറക്ടര്‍ ഡോ ജോര്‍ഗ് ജുവാന്‍ ഡെല്‍ഗാഡോ ബസ്റ്റിലോ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ കൊവിഡ് പ്രരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിട്ടുള്ള തങ്ങളുടെ ഡോക്ടര്‍മാര്‍ക്കാര്‍ക്കും രോഗം പിടിപെട്ടിട്ടില്ലെന്നും അദ്ദേഹം ഗ്രാന്‍മ പത്രത്തിനോട് പറഞ്ഞു. നിലവില്‍ 59 രാജ്യങ്ങള്‍ക്ക് ക്യൂബ മെഡിക്കല്‍ സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഇറ്റലിയിലെത്തിയത്. ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസ് കേസിലും പരിചയമുള്ളവരാണ് ഡോക്ടര്‍മാരില്‍ മിക്കവരും.

മാഹാമാരികളെയും ദുരന്തങ്ങളെയും നേരിടുന്നതില്‍ വിദഗ്ധരായ 144 പേരടങ്ങുന്നവരുടെ സംഘം കൊവിഡിനെ നേരിടുന്നതിനായി ശനിയാഴ്ച ജമൈക്കയിലേക്ക് പോയിട്ടുണ്ട്. ക്യൂബയിലെ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ച രോഗികളുമായെത്തിയ എംഎസ് ബ്രമിയര്‍ എന്ന ബ്രിട്ടീഷ് കപ്പലിന് കരയ്‌ക്കടുക്കാന്‍ മറ്റു രാജ്യങ്ങള്‍ അനുമതി നിഷേധിച്ചപ്പോഴും ക്യൂബ അവര്‍ക്ക് അനുമതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it