Sub Lead

നിയമം ലംഘിച്ച് മരടിലെ ഫ്ളാറ്റ് നിര്‍മാണം. ആല്‍ഫാ സെറിന്‍ ഫ്ളാറ്റ് നിര്‍മാതാവ് കോടതിയില്‍ കീഴടങ്ങി

ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജ് ആണ് കീഴടങ്ങിയത്. ഇയാളെ അടുത്ത മാസം അഞ്ചു വരെ കോടതി റിമാന്റു ചെയ്തു. പോള്‍ രാജ് ജാമ്യഹരജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് അടുത്ത മാസം എട്ടിലേക്ക് കോടതി മാറ്റി.പോള്‍ രാജ് കൂടി കീഴടങ്ങിയതോടെ കേസില്‍ ഇതുവരെ പിടിയിലാകുന്നവരുടെ എണ്ണം നാലായി.നേരത്തെ കേസില്‍ ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മ്താവ് സാനി ഫ്രാന്‍സിസ്,മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്,ജൂനിയര്‍ സൂപ്രണട്് പി ഇ ജോസഫ് എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് ്്അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ ഇവര്‍ റിമാന്റിലാണ്. ഇവരുടെ ജാമ്യാപേക്ഷയും അടുത്ത മാസം എട്ടിന് കോടതി പരിഗണിക്കും

നിയമം ലംഘിച്ച് മരടിലെ ഫ്ളാറ്റ് നിര്‍മാണം. ആല്‍ഫാ സെറിന്‍ ഫ്ളാറ്റ് നിര്‍മാതാവ് കോടതിയില്‍ കീഴടങ്ങി
X

കൊച്ചി,: തീര പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ആല്‍ഫ വെഞ്ചേഴ്‌സ് ഫ്ളാറ്റ് നിര്‍മാതാവ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി.ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജ് ആണ് കീഴടങ്ങിയത്. ഇയാളെ അടുത്ത മാസം അഞ്ചു വരെ കോടതി റിമാന്റു ചെയ്തു. പോള്‍ രാജ് ജാമ്യഹരജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് അടുത്ത മാസം എട്ടിലേക്ക് കോടതി മാറ്റി.പോള്‍ രാജ് കൂടി കീഴടങ്ങിയതോടെ കേസില്‍ ഇതുവരെ പിടിയിലാകുന്നവരുടെ എണ്ണം നാലായി.നേരത്തെ കേസില്‍ ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മ്താവ് സാനി ഫ്രാന്‍സിസ്,മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്,ജൂനിയര്‍ സൂപ്രണട്് പി ഇ ജോസഫ് എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ ഇവര്‍ റിമാന്റിലാണ്. ഇവരുടെ ജാമ്യാപേക്ഷയും അടുത്ത മാസം എട്ടിന് കോടതി പരിഗണിക്കും.

ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍, ജെയിന്‍ ഹൗസിംഗ്്,ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് ഹോളി ഫെയ്ത്, ആല്‍ഫ സെറിന്‍,ജെയിന്‍ എന്നി ഫ്‌ളാറ്റുകളിലെ ഏതാനിം താമസക്കാര്‍ മരട്,പനങ്ങാട് പോലിസില്‍ പരാതി നല്‍കിയതോടെയാണ് ഉടമകള്‍ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകള്‍ പിന്നീട് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടയിലാണ് ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മ്താവ് സാനി ഫ്രാന്‍സിസ്,മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്,ജൂനിയര്‍ സൂപ്രണട്് പി ഇ ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഇതിനിടയില്‍ പോള്‍ രാജ് കോടതിയില്‍ മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയെങ്കിലും ഇത് തള്ളിയതോടെയാണ് ഇയാള്‍ കോടതിയില്‍ കീഴടങ്ങിയത്.ജെയിന്‍ ഫ്്‌ളാറ്റ് നിര്‍മാതാവിനെ തേടി പോലിസ് ചെന്നൈയിലെ ഓഫിസില്‍ റെയിഡ് നടത്തിയെങ്കിലും കണ്ടാത്താന്‍ കഴിഞ്ഞിരുന്നില്ല.

Next Story

RELATED STORIES

Share it