Sub Lead

തീവ്ര ഹിന്ദ്വത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് ചെറുക്കാന്‍ സിപിഎം ശ്രമിക്കുന്നു:പുന്നല ശ്രീകുമാര്‍

സാമൂഹ്യ വിപ്ലവം ലക്ഷ്യമിടുന്ന പ്രസ്ഥാനത്തിന് ആശയ വ്യക്തത വേണം. യാഥാസ്ഥിതികത്വത്തെ കൂടെ നിര്‍ത്താനുള്ള വ്യഗ്രത സമൂഹത്തിനും ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും ഭാവിയില്‍ ദോഷം ചെയ്യും.

തീവ്ര ഹിന്ദ്വത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് ചെറുക്കാന്‍ സിപിഎം ശ്രമിക്കുന്നു:പുന്നല ശ്രീകുമാര്‍
X

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ നിലപാട് മാറ്റത്തിനെതിരേ പുന്നല ശ്രീകുമാര്‍. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് ചെറുക്കാന്‍ ശ്രമിക്കുന്നത്. സാമൂഹ്യ വിപ്ലവം ലക്ഷ്യമിടുന്ന പ്രസ്ഥാനത്തിന് ആശയ വ്യക്തത വേണം. യാഥാസ്ഥിതികത്വത്തെ കൂടെ നിര്‍ത്താനുള്ള വ്യഗ്രത സമൂഹത്തിനും ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും ഭാവിയില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ആവര്‍ത്തിച്ചുള്ള നയവ്യതിയാനവും അഭിപ്രായ പ്രകടനങ്ങളും പരിഷ്‌കരണം മുന്നോട്ട് വെയ്ക്കുന്ന നവോത്ഥാന സമിതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും. വിശ്വാസികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയും നവോത്ഥാന പരിഷ്‌കരണവും പൊരുത്തപ്പെടുമോയെന്നതാണ് മുന്നിലുള്ള ചോദ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരാണ് അതിന് ഉത്തരം പറയേണ്ടതെന്നും പുന്നല ശ്രീകുമാര്‍ കൂട്ടിച്ചേർത്തു.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരഞ്ഞെടുപ്പിന് ശേഷം ശബരിമല മുഖ്യപ്രചരാണായുധമാക്കിയ രാഷ്ട്രീയ ചേരികള്‍ പോലും അത് ഗുണം ചെയ്തില്ലെന്ന് വിലയിരുത്തുമ്പോഴാണ് പരാജയത്തിന് കാരണം ഇതാണെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറയുന്നത്. അങ്ങനെ വിലയിരുത്തേണ്ടതില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ചര്‍ച്ചകളില്‍ വിശ്വാസികളെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടായിരുന്നു. ഇപ്പോള്‍ വിശ്വാസികളെ കൂടെ നിര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. അത് പരിഷ്‌കരണത്തിനുള്ള പ്ലാറ്റ്‌ഫോമുകള്‍ക്കും ആശയം മുന്നോട്ട് വെയ്ക്കുന്ന വ്യക്തികള്‍ക്കും ആശങ്കയുണ്ടാക്കുന്നു. നവോത്ഥാന സമിതി മുന്‍നിശ്ചയിച്ച പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it