Sub Lead

പുതുവൈപ്പിനില്‍ അര്‍ധരാത്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും

പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്നു. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്.

പുതുവൈപ്പിനില്‍ അര്‍ധരാത്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും
X

കൊച്ചി: പുതുവൈപ്പിനില്‍ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം ഇന്ന് തുടങ്ങും. പ്രക്ഷോഭ സാധ്യത പരിഗണിച്ച് പ്രദേശത്ത് അര്‍ധരാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്്. ആയിരത്തിലേറെ പോലിസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. അതേസമയം നിരോധനാജ്ഞ പ്രഖ്യാപിച്ചത് അറിയില്ലെന്നും പുതുവൈപ്പിന്‍ പോലിസ് വലയത്തിലാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി നിര്‍മാണം മുടങ്ങിയിരുന്നു. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. ഒരാഴ്ചയായി നടത്തിവന്ന മുന്നൊരുക്കത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്.

പുതുവൈപ്പിനിലെ ജനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സംസ്ഥാന സര്‍ക്കാരിനും സാധിച്ചിട്ടില്ല. റോഡ് മാര്‍ഗ്ഗം എല്‍പിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ജനവാസ മേഖലയില്‍ പദ്ധതി വരുന്നതിനെതിരേ ജനങ്ങള്‍ രംഗത്ത് വരികയായിരുന്നു.

ഒന്‍പത് വര്‍ഷമായിട്ടും വെറും 45 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഉണ്ടായതെന്നാണ് വാദം. ഇതോടെയാണ് പോലിസ് സുരക്ഷയില്‍ നിര്‍മാണം തുടങ്ങാന്‍ തീരുമാനിച്ചത്. അര്‍ധരാത്രി കഴിഞ്ഞ് രണ്ട് മണിയോടെയാണ് ജില്ലാ കലക്ടര്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it