Sub Lead

സൗജന്യ റേഷന്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി

ഒറ്റതവണ പാസ്വേഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പിന്നെങ്ങിനെയാണ് വേറൊരാള്‍ക്ക്് വാങ്ങാന്‍ കഴിഞ്ഞതെന്ന് കാര്‍ഡുടമ ചോദിക്കുന്നു.

സൗജന്യ റേഷന്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി
X

നിലമ്പൂര്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സൗജന്യ റേഷന്‍ വിതരണത്തില്‍ അപാകതയെന്ന് പരാതി. നിലമ്പൂര്‍ നഗരസഭയിലെ 11ാം വാര്‍ഡില്‍ താമസിക്കുന്ന ഫൗസിയയാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വാങ്ങാനെത്തിയപ്പോള്‍ നേരത്തെ തന്നെ വാങ്ങിയെന്ന് റേഷന്‍കടയുടമ അറിയിച്ചതിനെ തുടര്‍ന്ന് ഫൗസിയക്ക് മടങ്ങിപ്പോകേണ്ടി വന്നു.

തങ്ങളുടെ റേഷന്‍ കാര്‍ഡ് നമ്പര്‍ പ്രകാരം ഇന്ന് (ഏപ്രില്‍ 02) ഉച്ചയ്ക്ക് 2നും വൈകുന്നേരം അഞ്ചിനുമിടയ്ക്കാണ് റേഷന്‍ വിതരണം നടക്കുന്നതെന്ന് അറിയിപ്പുണ്ടായിരുന്നു. അതുപ്രകാരമാണ് റേഷന്‍ വാങ്ങുവാനായി കടയിലെത്തിയത്. എന്നാല്‍ നമുക്ക് ലഭിക്കേണ്ട സാധനം നേരത്തേ വാങ്ങിയെന്നാണ് റേഷന്‍കടയുടമ അറിയിച്ചത്. എന്നാല്‍ പാസ്വേഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പിന്നെങ്ങിനെയാണ് വേറൊരാള്‍ക്ക്് വാങ്ങാന്‍ കഴിഞ്ഞതെന്ന് കാര്‍ഡുടമ ചോദിക്കുന്നു.

തുടര്‍ന്ന് എവിടെ നിന്നാണ് ഈ വിഹിതം വാങ്ങിയതെന്ന് അന്വേഷിച്ചപ്പോള്‍ പട്ടാമ്പിയിലുള്ള റേഷന്‍കടയില്‍ നിന്നാണെന്ന് ബോധ്യപ്പെട്ടു. താലൂക്ക് സിവില്‍ സപ്‌ളൈസ് ഓഫീസറെ വിളിച്ചന്വേഷിച്ചപ്പോള്‍ റേഷന്‍കാര്‍ഡ് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാകാമെന്നാണ് മറുപടി നല്‍കിയത്. ഈ വിഷയം സംബന്ധിച്ച് പരാതി നല്‍കാനും ആവശ്യപ്പെട്ടെന്ന് കാര്‍ഡുടമ പറഞ്ഞു.

ഇഷ്ടമുള്ള കടയില്‍ നിന്ന് പോര്‍ട്ടബിലിറ്റി സംവിധാനം വഴി റേഷന്‍ വാങ്ങുന്നവര്‍ക്ക് ഒറ്റതവണ പാസ്വേഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊറോണയ്‌ക്കെതിരേയുള്ള ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി റേഷന്‍കടകളിലെ ഇപോസ് മെഷീന്റെ പഞ്ചിങ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു. പകരം ഒടിപി സംവിധാനം നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചതാണ്. റേഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും റേഷന്‍കാര്‍ഡുമായി രജിസറ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നിര്‍ബന്ധമായും കൈയില്‍ കരുതണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

പഞ്ചിങ് നിര്‍ത്തലാക്കിയതിനാല്‍ ഉപഭോക്താവിന്റെ റേഷന്‍കാര്‍ഡ് നമ്പര്‍ ഇപോസ് മെഷീനില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കാര്‍ഡുടമയുടെ റജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഈ നമ്പര്‍ റേഷന്‍കടകളിലെ ഇപോസ് മെഷീനില്‍ രേഖപ്പെടുത്തിയാണ് റേഷന്‍ വിതരണം നടത്തുന്നത്. എന്നാല്‍ ഇത്രയും കര്‍ശനമായി സൗജന്യ റേഷന്‍ വിതരണം നടത്തുമ്പോള്‍ ഫൗസിയക്കുണ്ടായ ദുരനുഭവം അപാകതയായി മാത്രം കാണാനാകില്ല.

Next Story

RELATED STORIES

Share it